'ഇത് ബ്രഹ്മപുരത്തെ പുകയാണോ ? വിവരമുള്ളവർ പറഞ്ഞു തരണേ': സജിത മഠത്തിൽ ചോദിക്കുന്നു

എറണാകുളത്തെ തന്റെ ഫ്ലാറ്റിന് പുറത്തെ ഫോട്ടോയ്ക്ക് ഒപ്പം ആണ് നടിയുടെ പോസ്റ്റ്.

Sajitha Madathil facebook post about brahmapuram-plant nrn

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ പടര്‍ന്ന തീ പൂര്‍ണമായി അണച്ചെങ്കിലും പുകപടലങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുവെന്ന് സൂചിപ്പിച്ച് നടി സജിത മഠത്തിൽ. പുക ഒഴിഞ്ഞുപോയി എന്നാണു മാധ്യമങ്ങളിൽനിന്നു മനസ്സിലാക്കിയതെന്നും ഇപ്പോൾ കാണുന്നത് ബ്രഹ്മപുരത്തുനിന്നുള്ള പുക ആണോ എന്നും സജിത ചോദിക്കുന്നു. എറണാകുളത്തെ തന്റെ ഫ്ലാറ്റിന് പുറത്തെ ഫോട്ടോയ്ക്ക് ഒപ്പം ആണ് നടിയുടെ പോസ്റ്റ്.

'ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് !', എന്നാണ് സജിത മഠത്തിൽ കുറിച്ചത്. 

അതേസമയം, ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എം എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു.  

'സിനിമയിൽ നന്ദിയുള്ള ഒത്തിരി പേരുണ്ട്, കുഞ്ചാക്കോയും സുരേഷ് ഗോപിയും ആ ചിത്രത്തിൽ ഫ്രീയായി അഭിനയിച്ചു'

കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.  ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ​ഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോ​ഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.

Latest Videos
Follow Us:
Download App:
  • android
  • ios