മീശ മാത്തച്ചൻ തോക്ക് കൊണ്ട് നായാടും; 'പാപ്പച്ചൻ' നാവുകൊണ്ടും..!
പാപ്പച്ചനെ സൈജു കുറുപ്പ് അനായാസമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്.
മാമലക്കുന്ന് എന്ന മലയോര ഗ്രാമത്തിൽ നടന്നൊരു കാട്ടുപോത്ത് വെടിവെപ്പ് കേസാണ് ഇപ്പോൾ കേരളക്കരയാകെ ചർച്ചാവിഷയം. ഗ്രാമീണ ജീവിതത്തിൻ്റെ നന്മയെ ക്യാമറ വെച്ച് പകര്‍ത്തിയിരിക്കുന്ന 'പാപ്പച്ചൻ ഒളിവിലാണ്' എന്ന സൈജു കുറുപ്പ് ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. നാലാളറിയുന്ന നായാട്ടുകാരനായ പിതാവിൻ്റെ നാവുകൊണ്ട് 'നായാടുന്ന' തള്ള് വീരൻ മകനായി സൈജു കുറുപ്പ് ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്.
ആ നാട്ടിൽ ബഡായി പറയാൻ പാപ്പച്ചനെ കഴിഞ്ഞേ വേറെ ആളുള്ളൂ. പുല്ലാനി മൂര്‍ഖനെ അയാള്‍ അയാളുടെ അസാധാരണമായ തള്ളിലൂടെ രാജവെമ്പാലയാക്കിമാറ്റും. തന്നെ ചെറുതാക്കി കാണുന്ന നാട്ടുകാർക്കായൊരിക്കൽ അയാളൊരു വിരുന്നൊരുക്കുകയാണ്. മകൻ്റെ ആദ്യ കുര്‍ബാനയ്ക്ക് കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് അതിൻ്റെ ഇറച്ചിയാണ് ആ വിരുന്നിൽ അയാള്‍ വിളമ്പുന്നത്. പക്ഷേ കളി കാര്യമായി. കാട്ടുപോത്തിനെ വെടിവെച്ചു കൊന്നതിനും ഇറച്ചി വേവിച്ച് നാട്ടുകാര്‍ക്ക് വിളമ്പിയതിനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അയാളുടെ വീട്ടിലെത്തി. പലരും പിടിയിലായി. പക്ഷേ പാപ്പച്ചൻ ഒളിവിൽ പോയി. അതിന് ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
പാപ്പച്ചനെ സൈജു കുറുപ്പ് അനായാസമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. '1983'-ൽ 'സുശീല' എന്ന തനി നാട്ടിൻ പുറത്തുകാരി വീട്ടമ്മ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിന്ദ ഏതാണ്ട് അതേ മാനറിസങ്ങളുള്ള റീന എന്ന കഥാപാത്രത്തെ രസകരമാക്കിയിട്ടുണ്ട്. പാപ്പച്ചന്‍റെ അപ്പൻ മാത്തച്ചനായി വിജയരാഘവനും ഗംഭീര പ്രകടനമാണ്. കൂടാതെ അജു വര്‍ഗ്ഗീസ്, കോട്ടയം നസീർ, പ്രശാന്ത് അലക്സാണ്ടര്‍, ജോണി ആന്‍റണി, ജഗദീഷ്, ദർശന, ശിവജി ഗുരുവായൂർ തുടങ്ങി ഒട്ടേറെ താരങ്ങളുടെ മികച്ച പ്രകടനവും ചിത്രത്തിലുണ്ട്.
ശ്രീജിത്ത് മഞ്ചേരിയുടെ മനോഹരമായ ഫ്രെയിമുകളാണ് സിനിമയുടെ മറ്റ് പ്രത്യേകതകളിലൊന്ന്. ഔസേപ്പച്ചൻ്റെ സംഗീതവും സംവിധായകന്‍ സിന്‍റോ സണ്ണിയും ബി കെ ഹരിനാരായണനും എഴുതിയ വരികളും ശ്രദ്ധേയമാണ്. വ്യത്യസ്തമായൊരു കഥ കണ്ടെത്തി പുതിയൊരു കാഴ്ചപ്പാടില്‍ അത് അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ സംവിധായകരുടെ പേരിനൊപ്പം തീര്‍ച്ചയായും ഈ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സിന്‍റോ സണ്ണിയുടെ പേരും എഴുതിച്ചേര്‍ക്കാം.
ഒടുവിൽ ക്യാൻസറിന് മുന്നിൽ കീഴടങ്ങി; 'അങ്ങാടി തെരുവ്' നടി സിന്ധു അന്തരിച്ചു
സിനിമയിൽ മുഴുവന്‍ സമയം ഉഡായിപ്പും തള്ളിസ്റ്റുമാണെങ്കിലും പാപ്പച്ചനെ പ്രേക്ഷകര്‍ക്കേറെ പിടിക്കും. കാരണം പാപ്പച്ചൻ്റെ എല്ലാ നിഷ്‌കളങ്കതയും രസങ്ങളും ചേര്‍ത്ത് സൈജു കുറുപ്പ് ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഏതായാലും പാപ്പച്ചന്‍റെ ഒളിവുകാലം കേരളക്കരയിൽ ആകെ ചിരിക്കാലം ആക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..