'കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന് ആരാധകൻ', മറുപടിയുമായി സൈജു കുറുപ്പ്
ആരാധകന്റെ ട്രോളിന് മറുപടിയുമായി സൈജു രംഗത്ത് എത്തിയിരിക്കുകയാണ്.
മലയാളത്തില്‍ നായകനായി എത്തി ക്യാരക്ടര്‍ കഥാപാത്രങ്ങളായി തിളങ്ങുന്ന നടനാണ് സൈജു കുറുപ്പ് ചെറിയ വേഷങ്ങളാണെങ്കില്‍ പോലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സൈജു കുറുപ്പിന്റെ സ്റ്റൈലിഷ് ആക്ടിംഗ് സിനിമ ആരാധകര്‍ക്ക് ഏറെ പ്രിയവുമാണ്. ഒരു ആരാധകൻ സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ച് നടത്തിയ നിരീക്ഷണവും അതിന് നടൻ പറഞ്ഞ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇപ്പോള്‍ നമുക്ക് ഒരു കംപ്ലീറ്റ് ഡെബ്‍റ്റ് സ്റ്റാര്‍ ഉണ്ടെന്നായിരുന്നു ഇജാസ് അഹമമദ് എന്ന ആരാധകൻ സിനിമാ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‍തത്. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്നും ഇജാസ് എഴുതി. ഇജാസിന് മറുപടിയുമായി സൈജു രംഗത്തെത്തി. നല്ല നീരീക്ഷണമാണ് ഇജാസ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി. ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താൻ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാൻ ചെയ്‍ത കഥാപാത്രങ്ങള്‍ ഇഷ്‍ടംപോലം കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.
സൈജു കുറുപ്പ് വീണ്ടും നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനാകുന്നത്. സിന്റോ സണ്ണി തന്നെ തിരക്കഥയും എഴുതുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്. 'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഇത്. ദര്‍ശന, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ്, ജിബു ജേക്കബ്, എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്.
Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു