സായ് പല്ലവി നായികയായി മത്സ്യത്തൊഴിലാളികളുടെ കഥ, പ്രൊമോ പുറത്ത്

സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ വീഡിയോ പ്രൊമൊ പുറത്ത്.

Sai Pallavi Thandel song video promo out hrk

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിത കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതും . വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്.

സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തിലെ നായകൻ. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

സായ് പല്ലവി നായികയായി ഒടുവില്‍ വന്ന അമരനാണ്. അമരനില്‍ ശിവകാര്‍ത്തികേയനാണ് നായകനായി എത്തിയത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരും സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്.

Read More: ഓപ്പണിംഗില്‍ ഐഡന്റിറ്റി ഞെട്ടിച്ചോ?, 2025ലെ ആദ്യ ഹിറ്റാകുമോ?, റിലീസിന് നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios