ലിയോയില്‍ വിജയിക്കൊപ്പം അഭിനയിക്കാന്‍ ലോകേഷ് വിളിച്ചു; നോ പറഞ്ഞ് സായി പല്ലവി
അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം നേടി. എന്നാല്‍ അടുത്ത കാലത്ത് സായി പല്ലവി തന്‍റെ കരിയര്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തുവെന്നാണ് ചലച്ചിത്ര രംഗത്തെ സംസാരം.
ചെന്നൈ: മാസ്റ്ററിനു ശേഷം വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. ലിയോയില്‍ അഭിനയിക്കുന്ന ഒരോ താരത്തിന്‍റെയും വിശേഷങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു താരത്തിന്‍റെ കാര്യവും വാര്‍ത്തയാകുകയാണ്.
തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടി സായി പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 2015 ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് വന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മലർ ടീച്ചര്‍ യുവാക്കളുടെ ഹൃദയം കവർന്നു. സായ് പല്ലവിയുടെ പ്രകടനം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വന്‍ വിജയമാക്കി. അതിനു ശേഷം കോളിവുഡില്‍ എത്തിയ സായിപല്ലവി മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച വിജയം തമിഴില്‍ സായിക്ക് നേടാന്‍ സാധിച്ചില്ല.
അതേ സമയം തെലുങ്ക് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം നേടി. എന്നാല്‍ അടുത്ത കാലത്ത് സായി പല്ലവി തന്‍റെ കരിയര്‍ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തുവെന്നാണ് ചലച്ചിത്ര രംഗത്തെ സംസാരം. ഇത് പ്രകാരം അഭിനയ പ്രധാന്യവും വലുതുമായ റോളുകള്‍ മാത്രമേ സായി ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ. സൂപ്പര്‍താര ചിത്രങ്ങളിലേക്ക് അടക്കം ലഭിച്ച അവസരങ്ങള്‍ സായി പല്ലവി വേണ്ടെന്നു വച്ചുവെന്നാണ് വിവരം.
ഇത്തരം ഒരു തീരുമാനത്തിന്‍റെ ഭാഗമാണ് ലോകേഷിന്‍റെ ലിയോയിലേക്കുള്ള ക്ഷണം സായി പല്ലവി വേണ്ടെന്ന് വയ്ക്കാന്‍ കാരണം. തൃഷ ചെയ്യുന്ന നായിക വേഷമാണ് സായി പല്ലവിക്ക് നല്‍കിയതെന്ന് വാര്‍ത്തകള്‍ ഉണ്ട്. അല്ല പ്രിയ ആനന്ദ് ചെയ്യുന്ന വേഷമാണ് എന്നാണ് മറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. നായിക വേഷത്തിന് അധികം പ്രധാന്യം നല്‍കാത്ത സംവിധാന രീതിയാണ് ലോകേഷ് കനകരാജ് ഇതുവരെ അവലംബിച്ചിരുന്നത്. അതിനാല്‍ തന്നെ സായി പിന്‍മാറിയെങ്കില്‍ റോളിന് പ്രധാന്യമില്ലാത്തത് തന്നെയായിരിക്കും കാരണം എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
നേരത്തെ അജിത്ത് കുമാറിന്‍റെ തുനിവ് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നുവെന്നും. എന്നാല്‍ അഭിനയ പ്രധാന്യം ഇല്ലെന്ന് പറഞ്ഞ് അവസരം ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീടാണ് എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ നായികയായി എത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ അന്ന് വന്നിരുന്നു.
അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി എത്തുക ഈ ലുക്കില്‍; വന്‍ തിരിച്ചുവരവിന് താരം
ഓസ്‍കര്‍ ജേതാവ് കീരവാണി മലയാള സിനിമയിലേക്ക് വീണ്ടും, പാട്ടുകളൊരുക്കുന്നത് ശ്രീകുമാരൻ തമ്പിക്കൊപ്പം