'റോഷാക്കി'ൽ ബിന്ദുവിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചു: തുറന്നുപറഞ്ഞ് സായ് കുമാര്‍
53മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബിന്ദുവിന് അവാർഡ് ലഭിക്കുമെന്ന് ഏവരും വിധിയെഴുതിയിരുന്നു.
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി, ബിന്ദുപണിക്കർ ഉൾപ്പടെ ഉള്ളവർ തകർത്തഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ആയിരുന്നു ബിന്ദു പണിക്കർ റോഷാക്കിൽ എത്തിയത്. 53മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബിന്ദുവിന് അവാർഡ് ലഭിക്കുമെന്ന് ഏവരും വിധിയെഴുതിയിരുന്നു. ഇപ്പോഴിതാ റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് സായ് കുമാർ.
സായ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
സൂത്രധാരന്‍ സിനിമ ഇറങ്ങിയപ്പോള്‍ ഉറപ്പായും ബിന്ദുവിന് ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ അവാര്‍ഡ് പ്രഖ്യാപനം എന്നായിരുന്നെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറെ ചാനലുകാര്‍ വിളിച്ച് വന്നാല്‍ ഇന്‍റര്‍വ്യു തരമോ എന്ന് ചോദിച്ചപ്പഴാണ് ഞങ്ങൾ അറിയുന്നത്.
പുതിയ തുടക്കവുമായി പാർവതി, ഒപ്പം കൂടി കാളിദാസും; തിരിച്ചുവരവ് എന്നെന്ന് കമന്റുകൾ-വീഡിയോ
റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവര്‍ഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക് ബിന്ദുവിന് ആ ചിത്രത്തിന്‍റെ സംവിധായകന്‍ ക്യാമറാമാന്‍ ഇവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടുമെന്ന് ഞാൻ ഓര്‍ത്തു. എന്തൊരു ഭംഗിയാണതിന്. ഞാന്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു. രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എന്‍റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാൽ ഞാൻ അപ്പോള്‍ തന്നെ മനസില്‍ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തില്‍ ഒരു ഡാര്‍ക്ക് പടം ആയിരുന്നു റോഷാക്ക്. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..