'ശബ്‍ദം ശരിയായോ, ചന്ദ്രലേഖയിലെ ലാലേട്ടന്‍റെ ആദ്യ ഡയലോഗിനുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു'
1996 ല്‍ പുറത്തെത്തിയ ദി പ്രിന്‍സ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു
ബിഗ് സ്ക്രീനിലെ നമ്മുടെ പ്രിയതാരങ്ങളൊക്കെയും കരിയറിലെ ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. അരാധകരുടെ എണ്ണത്തില്‍ മറ്റാരെക്കാളും മുന്നില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ സംബന്ധിച്ചും അത് അങ്ങനെതന്നെ. 1996 ല്‍ പുറത്തെത്തിയ ദി പ്രിന്‍സ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു. ആശയവിനിമയോപാധികളൊക്കെ കുറവായിരുന്ന കാലത്ത് മോഹന്‍ലാലിന്‍റെ ശബ്ദം പോയെന്നും ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നു. പിന്നാലെ എത്തിയ പ്രിയദര്‍ശന്‍ ചിത്രമായിരുന്നു ചന്ദ്രലേഖ. ചന്ദ്രലേഖയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തങ്ങളെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നുവെന്ന് പറയുകയാണ് സഫീര്‍ അഹമ്മദ് എന്ന കടുത്ത മോഹന്‍ലാല്‍ ആരാധകര്‍.
വിവിധ മേഖലകളിലെ സെലിബ്രിറ്റികളുടെ ആരാധകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ദി ഫനറ്റിക് എന്ന മിനി സിരീസിന്‍റെ ആദ്യ എപ്പിസോഡിലാണ് സഫീര്‍ അഹമ്മദ് ആ അനുഭവം പറയുന്നത്. ചന്ദ്രലേഖയിലെ ആദ്യ സീനില്‍ മോഹന്‍ലാലിന്‍റെ ഡയലോഗിന് പിന്നാലെ തിയറ്ററില്‍ മുഴങ്ങിയ കരഘോഷത്തെക്കുറിച്ചും മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ തീര്‍ത്താല്‍ തീരാത്ത ആരാധനയെക്കുറിച്ചുമൊക്കെ സഫീര്‍ പറയുന്നുണ്ട്. ഒരിക്കല്‍ മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് താനെഴുതിയ ലേഖനം വായിച്ച് അദ്ദേഹം വോയ്സ് നോട്ട് അയച്ചുതന്നതിനെക്കുറിച്ചും വികാരാവേശത്തോടെ വിവരിക്കുന്ന സഫീര്‍. കുടുംബത്തോടൊപ്പം മോഹന്‍ലാലിനെ കണ്ടിട്ടുമുണ്ട് അദ്ദേഹം.
ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ നിര്‍മ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആണ് ദി ഫനറ്റിക്കിന്‍റെ നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് മിനി സിരീസ് എത്തുന്നത്. എട്ട് എപ്പിസോഡുകളുള്ള സിരീസിന്‍റെ ആദ്യ എപ്പിസോഡിലാണ് മോഹന്‍ലാല്‍ ആരാധകന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ഇനിയുള്ള ഓരോ വെള്ളിയാഴ്ചയും പുതിയ എപ്പിസോഡുകള്‍ പുറത്തിറക്കും. അനൂപ് പ്രകാശ് ആണ് പ്രോഗ്രാം പ്രൊഡ്യൂസര്‍. ഛായാഗ്രഹണം ടൊമിനിക് സാവിയോ, എഡിറ്റിംഗ് വിഷ്ണു മണിക്.
ALSO READ : 'എന്‍റെ അടുത്ത സിനിമയില്‍ രജിത്ത് കുമാറിന് വേഷം'; അഖില്‍ മാരാരുടെ വാഗ്‍ദാനം