ഓസ്‍കര്‍ നേട്ടത്തിലേക്ക് അടുത്ത് ആര്‍ആര്‍ആര്‍; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്‍റ് വിസ്പറേഴ്സ് ഇടം നേടി

rrr out of oscar race final nominations announced the elephant whisperers all that breathes

95-ാമത് അക്കാദമി അവാര്‍ഡ് പുരസ്കാരങ്ങള്‍ക്കായുള്ള ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷ ഇരട്ടിപ്പിച്ച് എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറിന് മികച്ച ഒറിജിനല്‍ സോംഗിനുള്ള നോമിനേഷന്‍ ലഭിച്ചു. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ഇതേ പുരസ്കാനം നേടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് നോമിനേഷന്‍. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ദ് ചെല്ലോ ഷോ അന്തിമപട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്‍ററികള്‍ ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള നോമിനേഷനില്‍ നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്‍റ് വിസ്പറേഴ്സ് ഇടം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിമിനുള്ള നോമിനേഷനില്‍ ഓള്‍ ദാറ്റ് ബ്രീത്ത്സ് എന്ന ചിത്രവും ഇടംനേടി. ഷൌനക് സെന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ 10 ചിത്രങ്ങള്‍- ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, അവതാര്‍ ദി വേ ഓഫ് വാട്ടര്‍, ദി ബാന്‍ഷസ് ഓഫ് ഇനിഷെറിന്‍, എല്‍വിസ്, എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, ദി ഫാബിള്‍മാന്‍സ്, താര്‍, ടോപ്പ് ഗണ്‍ മാവെറിക്, ട്രയാംഗിള്‍ ഓഫ് സാഡ്നെസ്, വിമെന്‍ ടോക്കിംഗ് എന്നിവയാണ്.

മികച്ച സംവിധാനത്തിനുള്ള നോമിനേഷനുകള്‍- മാര്‍ട്ടിന്‍ മക്ഡൊണാ (ദി ബാന്‍ഷസ് ഓഫ് ഇനിഷെറിന്‍), ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ സ്നെയ്നെര്‍ട്ട് (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്), സ്റ്റീവന്‍ സ്പില്‍ബര്‍ഗ് (ദി ഫാബിള്‍മാന്‍സ്), ടോഡ് ഫീല്‍ഡ് (താര്‍), റൂബന്‍ ഓസ്റ്റ്ലന്‍ഡ് (ട്രയാംഗിള്‍ ഓഫ് സാഡ്നസ്) എന്നിവര്‍ക്കാണ്.

മികച്ച നടി- കേറ്റ് ബ്ലാങ്കറ്റ് (താര്‍), അന ഡി അര്‍മാസ് (ബ്ലോണ്ടെ), ആന്‍ഡ്രിയ റൈസ്ബോറോ (റ്റു ലെസ്‍ലി), മൈക്കള്‍ വില്യംസ് (ദി ഫാബിള്‍മാന്‍സ്), മൈക്കള്‍ യോ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്).

മികച്ച നടന്‍- ഓസ്റ്റിന്‍ ബട്ലര്‍ (എല്‍വിസ്), കോളിന്‍ ഫാറല്‍ (ദി ബാന്‍ഷസ് ഓഫ് ഇന്‍ഷെറിന്‍), ബ്രെന്‍ഡന്‍ ഫ്രേസര്‍ (ദി വെയ്‍ല്‍), പോള്‍ മസ്കല്‍ (ആഫ്റ്റര്‍സണ്‍), ബില്‍ നിഗി (ലിവിംഗ്).

അന്തര്‍ദേശീയ ചിത്രം- ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റഏണ്‍ ഫ്രണ്ട്, അര്‍ജന്റീന 1985, ക്ലോസ്, ഇഒ, ദി ക്വയറ്റ് ഗേള്‍

ALSO READ : സ്റ്റൈലിഷ് ലുക്കില്‍ നിവിന്‍ പോളി; ഹനീഫ് അദേനി ചിത്രം ദുബൈയില്‍

Latest Videos
Follow Us:
Download App:
  • android
  • ios