'ഇനി ദുല്‍ഖറിനൊപ്പമുള്ള ത്രില്ലര്‍'; മുംബൈ പൊലീസിന്‍റെ ഏഴാം വാര്‍ഷികത്തില്‍ റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസിന്‍റെ കരിയറില്‍ പില്‍ക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മുംബൈ പൊലീസ്. 

rosshan andrrews about his next film with dulquer salmaan

തന്‍റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനെന്നത് റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അവസാനചിത്രം പ്രതി പൂവന്‍കോഴി പുറത്തിറങ്ങിയതിന് പിന്നാലെ റോഷന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ കരിയറില്‍ ഒരുപാട് കൈയ്യടികള്‍ നേടിത്തന്ന മുംബൈ പൊലീസിന്‍റെ റിലീസിംഗ് വാര്‍ഷികത്തില്‍ പുതിയ പ്രോജക്ടിന്‍റെ കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ദുല്‍ഖര്‍ നായകനാവുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണെന്നും ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നതെന്നും റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"മുംബൈ പൊലീസിന്‍റെ ഏഴ് വര്‍ഷങ്ങള്‍! ദൈവമേ! ആളുകള്‍ ഈ വര്‍ക്കിനെക്കുറിച്ച് സംസാരിക്കുന്നു. ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടാ, അപര്‍ണ, ഹിമ, ദിവാകരന്‍ (ഛായാഗ്രാഹകന്‍), മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍.. എല്ലാവര്‍ക്കും ഒരുപാട് നന്ദി. അടുത്തത് ദുല്‍ഖറിനൊപ്പമുള്ള ഒരു ത്രില്ലര്‍ ആണ്. ബോബി-സഞ്ജയ് എഴുതുന്നത്", റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ കരിയറില്‍ പില്‍ക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മുംബൈ പൊലീസ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രമേയപരിസരത്ത് സ്വവര്‍ഗ്ഗാനുരാഗം പ്രാധാന്യത്തോടെ കടന്നുവന്നിരുന്നു. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി. വിഷയസ്വീകരണത്തിലെ പ്രത്യേകതകൊണ്ടും ധൈര്യം കൊണ്ടും മലയാളത്തിന് പുറത്ത് മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമാപ്രവര്‍ത്തകര്‍ കൂടി ശ്രദ്ധിച്ച സിനിമയായിരുന്നു മുംബൈ പൊലീസ്. 

Latest Videos
Follow Us:
Download App:
  • android
  • ios