വിക്രമിനൊപ്പം കസറി, ഇനി റോഷൻ മാത്യു മഹേഷ് ബാബുവിനൊപ്പമെന്ന് റിപ്പോര്‍ട്ട്
വിക്രം നായകനായ 'കോബ്ര'യില്‍ റോഷൻ മാത്യുവിന് ശ്രദ്ധേയ കഥാപാത്രമായിരുന്നു.
ത്രിവിക്രം ശ്രീനിവാസന്റ സംവിധാനത്തില്‍ മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രം പ്രേക്ഷക ശ്രദ്ധയിലുള്ളതാണ്. 'എസ്എസ്എംബി 28' എന്നാണ് മഹേഷ് ബാബു ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകര്‍ കാത്തിരിക്കുകയാണ്. മലയാളി യുവ താരം റോഷൻ മാത്യു ചിത്രത്തില്‍ അഭിനയിക്കാൻ സാധ്യതയുണ്ടെന്ന് സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളത്തിന് പുറമേ വിവിധ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കൊണ്ട് തിളങ്ങുകയാണ് സമീപകാലത്ത് റോഷൻ മാത്യു. ബോളിവുഡിലും തമിഴകത്തുമൊക്കെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ റോഷൻ മാത്യുവിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട് ചിയാൻ വിക്രം നായകനായ 'കോബ്ര' എന്ന ചിത്രമാണ് റോഷൻ മാത്യുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ആലിയ ഭട്ട് നായികയായ 'ഡാര്‍ലിംഗ്‍സ്' എന്ന ബോളിവുഡ് ചിത്രത്തിലും റോഷൻ മാത്യു അഭിനയിച്ചിരുന്നു.
സെപ്റ്റംബര്‍ എട്ടിന് 'എസ്എസ്എംബി 28' ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതാകും. ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും ചിത്രീകരണം. ഫെബ്രുവരിയോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ആലോചനയെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ചിത്രത്തിനായി ഗെറ്റപ്പില്‍ മഹേഷ് ബാബു മാറ്റം വരുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി തടി കുറയ്‍ക്കാനുള്ള ശ്രമത്തിലാണ് മഹേഷ് ബാബു.
നവി നൂലിയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മഹേഷ് ബാബുവാണ് നായകന്‍. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു. 'സര്‍ക്കാരു വാരി പാട്ട' എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു 'സര്‍ക്കാരു വാരി പാട്ട' എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ പരശുറാമിന്റേതു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്