'വിജയവും പരാജയവും ഗെയിമിന്റെ ഭാഗം'; റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂർ ചിത്രം ഉടന്‍
നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിൽ ആണ് റോഷൻ ആന്‍ഡ്രൂസ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നവംബര്‍ 16ന് ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. ഹുസൈന്‍ ദലാല്‍ സംഭാഷണം എഴുതുന്നു. ആര്‍കെഎഫിന്റെ ബാനറില്‍ സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘‘'ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ബോബി സഞ്ജയ് യാണ് സിനിമയ്ക്കായി തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും എഴുതുന്നു. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കും. നവംബര്‍ 16നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്ത സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി. വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്ലോപ്പുകളും ഉണ്ടായി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും’’, എന്നാണ് റോഷൻ ആൻഡ്രൂസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
'മമ്മൂക്ക, ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവ്'; 'റോഷാക്ക്' കണ്ട് അനൂപ് മേനോൻ
‘‘കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്’’,എന്നാണ് മറ്റൊരു പോസ്റ്റിൽ റോഷൻ ആൻഡ്രൂസ് കുറിച്ചത്.
അതേസമയം, നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.