റോഷന്‍ ആന്‍ഡ്രൂസും ദുല്‍ഖറും ഒന്നിക്കുന്നു; നായികയാകാൻ ഡയാന പെന്റി

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 

roshan andrews and dulquer salmaan new movie

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. 

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

roshan andrews and dulquer salmaan new movie

പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സം​ഗീതം നിർവഹിച്ചത് സന്തോഷാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios