'ലൂക്ക് ആന്‍റണി' ഇനി ടെലിവിഷനിലേക്ക്; 'റോഷാക്ക്' പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

rorschach television premiere on asianet mammootty nisam basheer

കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു  റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ ചിത്രം കഥയിലും അവതരണത്തിലുമൊക്കെ മലയാള സിനിമ ഇതുവരെ കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് നവംബര്‍ 11 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ്. ഏഷ്യാനെറ്റ് ആണ് റോഷാക്കിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണി. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്‍റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന ലൂക്കിനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്. എന്നാല്‍ പോകെപ്പോലെ ഈ പ്രദേശത്ത് അവിചാരിതമായി എത്തിയതല്ലെന്നും അയാള്‍ക്കൊരു മിഷന്‍ ഉണ്ടെന്നും പ്രേക്ഷകര്‍ മനസിലാക്കുന്നു.

ALSO READ : 'നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്'; ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യമാണെന്ന് ശ്രീനിവാസന്‍

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.  കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. പറഞ്ഞ വിഷയത്തിനൊപ്പം സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയ മികവിന്‍റെ പേരിലും ചിത്രം കൈയടി നേടിയിരുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. 

Latest Videos
Follow Us:
Download App:
  • android
  • ios