'റോഷാക്ക്'; മമ്മൂട്ടിയുടെ പുത്തന്‍ അവതാരം': പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Rorschach movie first audiance response

തിരുവനന്തപുരം:  പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ള ചിത്രമാണ് 'റോഷാക്ക്'. ഒടുവില്‍ ചിത്രം എത്തിയപ്പോള്‍ വലിയ ആഘോഷത്തോടെയാണ് പ്രക്ഷേകര്‍ ചിത്രം ഏറ്റെടുത്തത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. 

വിവിധ പ്രതികരണങ്ങള്‍

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്‍റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.

പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ 'റോഷാക്കി'ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. 'ലൂക്ക് ആന്‍റണി' എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Latest Videos
Follow Us:
Download App:
  • android
  • ios