Rorschach : 'റോര്‍ഷാക്കി'ന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ട് മമ്മൂട്ടി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്റെ വീഡിയോ (Rorschach).

Rorschach first look photoshoot video

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് 'റോര്‍ഷാക്ക്'.  'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും 'റോര്‍ഷാക്കി'നുണ്ട്. 'റോര്‍ഷാക്കി'ന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി (Rorschach).

ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയായിരിന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്‍സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. റോഷാക്കിന്റെ  ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിർമാണ സംരംഭം ആണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത് മമ്മൂട്ടി നായകനാകുന്ന 'നൻപകൽ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.  റിലീസിനായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ റിലീസായി ഇതിനോടകം  ഗംഭീര അഭിപ്രായം നേടിക്കഴിഞ്ഞു. റത്തീന സംവിധാനം ചെയ്‍ത ചിത്രം 'പുഴു' ആണ് അടുത്തിടെയായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.

Read More : ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ', ട്രെയിലര്‍ പുറത്തുവിട്ടു

ആമിര്‍ ഖാൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലാല്‍ സിംഗ് ഛദ്ദ'യാണ്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് അടക്കമുള്ള കാരണങ്ങളായിരുന്നു ചിത്രം റിലീസ് വൈകിയത്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഐപിഎല്‍ ഫൈനലിനിടെ ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യം പുറത്തുവിട്ടത്. പല പ്രായങ്ങളിലുള്ള ആമിര്‍ ഖാനെ ചിത്രത്തില്‍ കാണാമെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വൈക്കം 18 സ്റ്റുഡിയോസ് എന്ന ബാനറും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. ഹേമന്തി സര്‍ക്കാറാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. തുര്‍ക്കിയിലടക്കമുള്ളവിടങ്ങളായിരുന്നു ആമിര്‍ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗ്.  കരീന കപൂര്‍ നായികയാകുന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസ് ചെയ്യുക.

Latest Videos
Follow Us:
Download App:
  • android
  • ios