രചന, സംവിധാനം റോബിൻ രാധാകൃഷ്ണൻ; ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി
താൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉടൻ ഉണ്ടാകുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ.
പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഷോയെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കി റോബിന്‍. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും അന്നത്തെ തന്റെ അതേ നിലയില്‍ തന്നെ ആരാധകരെ നിലനിർത്താന്‍ കഴിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം തന്റെ ചെറിയ വലിയ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റുകയാണ് റോബിൻ. ഇപ്പോഴിതാ താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.
ഇൻസ്റ്റാഗ്രാമിലൂടെ ആണ് റോബിൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിട്ടിരിക്കുന്നത്. 'രാവണയുദ്ധം' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും റോബിൻ തന്നെയാണ്. കയ്യിൽ ചോരയുമായി കൂപ്പ് കയ്യോടെ നിൽക്കുന്ന റോബിനെ ഫസ്റ്റ് ലുക്കിൽ കാണാം. ഇന്ന് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് റോബിന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വേണു ശശിധരൻ ലേഖ ആണ് ചിത്രത്തിന്റെ ഡിഒപി. സംഗീതം ശങ്കർ ശർമ്മ. പോസ്റ്റർ ഡിസൈൻ- ശംഭു വിജയകുമാർ. നിർമ്മാണം ഡിആർആർ(ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍) ഫിലിം പ്രൊഡക്ഷൻസ്. താൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉടൻ ഉണ്ടാകുമെന്ന് റോബിൻ നേരത്തെ അറിയിച്ചിരുന്നു.
ഇത് പൊളിക്കും, 'ലിയോ'യിൽ ജോയിൻ ചെയ്ത് സഞ്ജയ് ദത്ത്; വിജയിയുടെ ലുക്ക് വൈറൽ- വീഡിയോ
അതേസമയം, അടുത്തിടെ ആയിരുന്നു നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയുമായുള്ള റോബിന്‍റെ വിവാഹ നിശ്ചയം. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ ആയിരുന്നു വിവാഹം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞിരുന്നു.
സ്വന്തം പാര്‍ട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞും ഇത്രയും നാള്‍ താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നതെന്നായിരുന്നു റോബിന്റെ മറുപടി.