'കാന്താര ചാപ്റ്റർ 1'അണിയറയിൽ, പുത്തൻ നേട്ടവുമായി 'കാന്താര', കന്നഡ സിനിമയിൽ ഇതാദ്യം

2022 സെപ്റ്റംബറിൽ ആയിരുന്നു കാന്താര റിലീസ് ചെയ്തത്.

rishab shetty movie kantara get Silver Peacock Award at IFFI Goa 2023 nrn

ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് കന്നഡ സിനിമയെ ലോകോത്തരത്തിൽ ശ്രദ്ധിക്കപ്പെടുത്തിയ സിനിമ ആയിരുന്നു കാന്താര. പ്രമേയം കൊണ്ടും സംവിധാനം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. ഋഷഭ് ഷെട്ടിയുടെ അസാമാന്യ പ്രകടനവും ആ അലർച്ചയും ആയിരുന്നു കാന്താരയുടെ ഹൈലൈറ്റ്. നിലവിൽ ചിത്രത്തിന്റെ പ്രീക്വൽ അണിയറയിൽ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാന്താര. 

ഗോവയിൽ നടന്ന ഐഎഫ്‌എഫ്‌ഐയിൽ സിൽവർ പീക്കോക്ക് അവാർഡ് നേടിയിരിക്കുകയാണ് കാന്താര. കന്നഡ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അവാർഡ് ലഭിക്കുന്നത്. പുരസ്കാര സന്തോഷം നിർമാതാക്കളായ ഹോബാലെ ഫിലിം​സ് പങ്കുവച്ചിട്ടുണ്ട്. പേർഷ്യൻ സിനിമയായ 'എൻഡ്‌ലെസ് ബോർഡേഴ്‌സിന്' ആണ് രജത മയൂര പുരസ്കാരം. നടനും ചിത്രത്തിന്റെ സംവിധായകനും കൂടിയായ ഋഷഭ് ഷെട്ടി പുരസ്കാരം ഏറ്റുവാങ്ങി. 

2022 സെപ്റ്റംബറിൽ ആയിരുന്നു കാന്താര റിലീസ് ചെയ്തത്. കന്നഡയിൽ മാത്രമായിരുന്നു ആദ്യ റിലീസ്. വൻ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ എത്തിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. പിന്നാലെയാണ് മലയാളം ഉൾപ്പടെ ഉള്ള ഭാഷകളിൽ ഡബ്ബിം​ഗ് വെർഷൻ എത്തുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ കഥയുമായെത്തിയ ചിത്രവും പാട്ടും അഭിനയവും കേരളക്കര ഒന്നടങ്കം ഏറ്റെടുത്തു. 

പോയാൽ 400, കിട്ടിയാൽ 20 കോടി, ആകെ 23 കോടിപതികൾ; ക്രിസ്മസ് ബമ്പർ വന്താച്ച്ടാ..!

അതേസമയം, 'കാന്താര ചാപ്റ്റർ 1' ഡിസംബർ ആദ്യവാരം ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം. ഇതിനോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്റും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ ദൃശ്യവരുന്നാണ് ഋഷഭ് പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ഇവയിൽ നിന്നും വ്യക്തമാണ്. കാന്താരയ്ക്ക് മുൻപ് നടന്ന കഥയാണ് പ്രീക്വൽ പറയുന്നത്. ഏഴ് ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios