'മമ്മൂട്ടി ഗുഹയില്‍ പോയിരുന്നോ?' റൈഫിൾ ക്ലബ്ബിലെ ഡയലോഗ് ചര്‍ച്ചാവിഷയമാകുന്നു

മമ്മൂട്ടിയുടെ മൃഗയയിലെ മെത്തേഡ് ആക്ടിങ്ങിനെക്കുറിച്ചുള്ള റൈഫിൾ ക്ലബ്ബിലെ ഒരു ഡയലോഗ് ചർച്ചയാകുന്നു. 

rifle club movie mammootty reference gone viral on social media

കൊച്ചി: ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് തീയറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ഡിസംബർ 19-ന് തീയറ്ററിലെത്തിയ ചിത്രത്തിലെ ഒരു ഡയലോഗ് ചര്‍ച്ചാവിഷയമാവുകയാണ് ഇപ്പോള്‍. 

ചിത്രത്തില്‍ ഒരു സിനിമാവാരികയിലെ ലേഖനത്തില്‍നിന്നുള്ള വരികളാണ് ഇത്. മൃഗയ സിനിമക്കായി മമ്മൂട്ടി മെത്തേഡ് ആക്ടിങ് പരിശീലിച്ചെന്നും അതിനായി എടക്കല്‍ ഗുഹയില്‍ താമസിച്ചുവെന്നും മറ്റുമാണ് ചിത്രത്തിലെ വാരികയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണോ അതോ ചലച്ചിത്രസ്രഷ്ടാക്കളുടെ ഭാവനയില്‍ വിരിഞ്ഞതാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. 

പല ഓണ്‍ലൈന്‍ ഫോറങ്ങളിലും ഇതെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വൈറലാകുന്നുണ്ട്. യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍ മമ്മൂട്ടിയോടുതന്നെ ചോദിക്കേണ്ടിവരുമെന്നാണ് ദിലീഷ് പോത്തന്‍ ഈയിടെ ഒരു ഇന്റര്‍വ്യൂവില്‍ പരാമര്‍ശിച്ചത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ

പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

'ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല': കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

മികച്ച അഭിപ്രായം, കളക്ഷന്‍ എത്ര? 'റൈഫിള്‍ ക്ലബ്ബ്' 6 ദിവസം കൊണ്ട് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios