സംവിധാനം റസൂൽ പൂക്കുട്ടി; ഒപ്പം ആസിഫ് അലിയും ഇന്ദ്രജിത്തും അർജുനും; 'ഒറ്റ' ടീസർ
ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തുവിട്ടു. ആസിഫ് അലിയും ഇന്ദ്രജിത്തും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ എന്റർടെയ്നർ ആയിരിക്കും എന്നാണ് സൂചനകൾ.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന "ഒറ്റ"യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് പ്രധാന താരങ്ങൾ. എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
രചന -കിരൺ പ്രഭാകർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ -കുമാർ ഭാസ്കർ, സൗണ്ട് ഡിസൈൻ -റസൂൽ പൂക്കുട്ടി, വിജയകുമാർ. അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. എഡിറ്റർ -സിയാൻ ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -അരോമ മോഹൻ, ശേഖർ വി, ആർട്ട് -സിറിൾ കുറുവിള, ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം -റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, സ്റ്റിൽസ് -സതീഷ്, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ് - മുരളി മുംബൈ, പ്രശാന്ത് കൊച്ചി, കളറിസ്റ് -ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ. -മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രർത്തകർ.
ഷാരൂഖ് ചെന്നൈയിലേക്ക്; 'ജവാൻ' കേരള വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്