രശ്മി സോമന്‍ വീണ്ടും മിനിസ്ക്രീനിലേക്ക്; ഇത് വേറിട്ട കഥാപാത്രമെന്ന് താരം
അഭിനയരംഗത്തേക്കുള്ള മടങ്ങി വരവ് അറിയിച്ച് നടി രശ്മി സോമന്‍.
കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേമികള്‍ക്ക് മറക്കാനാകാത്ത പേരാണ് രശ്മി സോമന്‍. ശാലീന സുന്ദരിയായെത്തി നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രശ്മി. വിവാഹത്തിന് ശേഷം ഏറെക്കാലം 'ലൈംലൈറ്റി'ല്‍ നിന്ന് മാറി നിന്ന രശ്മി അഭിനയത്തിലേക്ക് തിരിച്ചു വരുന്നെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സീരിയലുകളില്‍ തിളങ്ങി നിന്ന കാലഘട്ടത്തിലായിരുന്നു രശ്മിയുടെ വിവാഹം. പിന്നീട് വിവാഹമോചനം ചെയ്തതും രണ്ടാമത് വിവാഹം കഴിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിന് ശേഷം താരം ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി വീണ്ടും തിരിച്ചെത്തുകയാണ്. 'അനുരാഗം' എന്ന സീരിയലിലൂടെയാണ് രശ്മി വീണ്ടു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കണ്ണീര്‍ കഥാപാത്രമല്ല ഇത്തവണ ബോള്‍ഡായ കഥാപാത്രമാണ് രശ്മി അവതരിപ്പിക്കുന്നതെന്നാണ് വിവരം.
Read More: 'ബിഗ് ബോസി'ലെത്തുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം; നിര്‍ദ്ദേശവുമായി സാബുമോന്‍
തന്റെ തിരിച്ചുവരവ് അറിയിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'നാലു വർഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരികയാണ് . മുൻപു നിങ്ങൾ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാൻ വിശ്വസിക്കുന്നു . നിങ്ങൾക്ക്, എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം . എന്റെ കഥാപാത്രവും ഞാൻ ഇന്നെവരെ ചെയ്‌തതിൽ നിന്നും വത്യസ്തവുമാണ് . നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു'- രശ്മി കുറിച്ചു.