വിജയ് ആരാധകർക്ക് വൻ സർപ്രൈസ്; 'ദളപതി 69' ഒരുക്കാൻ സൂപ്പർ സംവിധായകൻ, ഇതാദ്യം
ദളപതി 68ൽ ആണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന് സംവിധായകൻ ആയതായി റിപ്പോർട്ട്. ദളപതി 69 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ഒരുക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. പറഞ്ഞ പ്രമേയങ്ങൾ കൊണ്ടും സിനിമകൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കാർത്തിക്കും വിജയിയും ഒന്നിക്കുമ്പോൾ പ്രതീക്ഷ ഏറെയാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. നേരത്തെ രണ്ട് തവണ വിജയിയുമായി കാര്‍ത്തിക് സുബ്ബരാജ് സിനിമ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവ നടന് ഇഷ്ടമായിരുന്നില്ല. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
"ഞാൻ വിജയ് സാറിനോട് രണ്ട് കഥകൾ പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന് അവ ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു കഥയുമായി ഉടൻ തന്നെ അദ്ദേഹത്തെ കാണാൻ പദ്ധതിയുണ്ട്," എന്നായിരുന്നു അന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്. നിലവിൽ ദളപതി 68ൽ ആണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം' എന്നാണ് ചിത്രത്തിന്റെ പേര്. ദ ഗോട്ട് എന്നാണ് അറിയപ്പെടുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
'വാലിബൻ' ചർച്ചകൾ കൊഴുക്കുന്നതിനിടെ തരംഗമായി 'ഭ്രമയുഗം' അപ്ഡേറ്റ്; മമ്മൂട്ടി ചിത്രം കമിംഗ് സൂൺ..!
ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രം 67.35 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. 43.10 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്. എസ് ജെ സൂര്യയും രാഘവ ലോറൻസുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.