കോളിവുഡ് കീഴടക്കുന്ന താരസുന്ദരി; വിജയ്ക്ക് ശേഷം രജനിയുടെ നായികയാകാൻ ഈ നടി ?
സെപ്റ്റംബർ 11നാണ് ലോകേഷ് കനകരാജ് ആകും രജനികാന്തിന്റെ 171ാമത്തെ സിനിമ സംവിധാനം ചെയ്യുകയെന്ന വിവരം പുറത്തുവന്നത്.
ജയിലർ എന്ന ബ്ലോക് ബസ്റ്റർ ഹിറ്റിന് ശേഷം രജനികാന്ത് നായികനായി എത്തുന്ന ചിത്രമാണ് തലൈവര്‍ 171(താൽകാലിക പേര്). വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകോഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ തലൈവർ 171ലെ നായികയുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.
രജനികാന്തിന്റെ നായികയായി തൃഷ സിനിമയിൽ എത്തുമെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വിജയ് ചിത്രം ലിയോയ്ക്ക് ശേഷം തൃഷ നായികയായി എത്തുന്ന സിനിമാകും തലൈവർ 171. ലിയോയ്ക്ക് ശേഷം വീണ്ടും തൃഷയും ലോകേഷും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ പേട്ട എന്ന സിനിമയ്ക്ക് ശേഷം തൃഷയും രജനികാന്തും ഒന്നിക്കുന്ന ചിത്രവും ഇതാകും.
സെപ്റ്റംബർ 11നാണ് ലോകേഷ് കനകരാജ് ആകും രജനികാന്തിന്റെ 171ാമത്തെ സിനിമ സംവിധാനം ചെയ്യുകയെന്ന വിവരം പുറത്തുവന്നത്. ലോകേഷ് ഈ രജനി ചിത്രം ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഔദ്യേഗിക പ്രഖ്യാപനം. ലോകേഷിന്റെ വിക്രം, ലിയോ എന്നീ ചിത്രങ്ങളുടെ അതേ ഴോണറിലാകും രജനി ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ.
സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിർമിക്കുന്നത്. ജയിലറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ വണ്ടും രജനികാന്തുമായി കൈകോർക്കുകയാണ് കലാനിധി മാരൻ. അൻപറിവാണ് തലൈവർ 171ന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. അനുരുദ്ധ് ആണ് സംഗീത സംവിധാനം. സിനിമയുടെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് കരുത്പ്പെടുന്നത്.
ആ കാര്യത്തിൽ ദുൽഖറും ഫഹദും എന്നെ ഞെട്ടിച്ചു, കാശിന് വേണ്ടി ഞാൻ പടം ചെയ്യുന്നില്ല: ചാക്കോച്ചൻ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..