ജയിലറിൽ വിനായകൻ, 'തലൈവർ 170'ൽ ഫഹദ് വില്ലനോ ? മലയാളിത്തിളക്കത്തിലെ രജനികാന്ത്
രജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ജയിലർ.
തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ മലയാള താരങ്ങളുടെ സാന്നിധ്യം വർദ്ധിച്ച് വരികയാണ്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെ ഉള്ളവർ മുൻപും തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത് മലയാളി സാന്നിധ്യം തെന്നിന്ത്യൻ ചിത്രങ്ങളിൽ വളരെ കൂടുതലാണ്. ഇക്കാര്യം പറയുമ്പോൾ എടുത്തു പറയേണ്ടുന്ന രണ്ട് പേരുകളാണ് വിനായകന്റേതും ഫഹദ് ഫാസിലിന്റേതും. പുഷ്പ,ജയിലർ, മാമന്നൻ എന്നീ ചിത്രങ്ങളിൽ ഇരുവരുടെയും പ്രകടനം അത്രത്തോളം പ്രശംസ അർഹിക്കുന്നുണ്ട് എന്നതാണ് അതിന് കാരണം. വില്ലൻ കഥാപാത്രങ്ങൾ ആണെങ്കിൽ പോലും ഇതര ഭാഷാ സിനിമാസ്വാദകരുടെ മനസിലാണ് ഇരുവരും ഇടംനേടിയത്.
രജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ജയിലർ. വർമൻ എന്ന പ്രതിനായക വേഷത്തിൽ വിനായകൻ കസറിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, 'സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വില്ലൻ'. സിനിമ ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും താരം വിനായകൻ തന്നെ ആയിരുന്നു. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വിനായകന് പുതിയൊരു സ്ഥാനം നൽകുക ആയിരുന്നു ജയിലർ. മാമന്നനിൽ ഫഹദിന്റെ പ്രകടനവും മറ്റൊന്നല്ല.
നിലവിൽ തലൈവർ 170ൽ ആണ് ഫഹദ് ഫാസിൽ അഭിനയിക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമാതാക്കൾ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഫഹദ് വില്ലനായിരിക്കുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. അങ്ങനെ ആണെങ്കിൽ രജനികാന്തിനൊപ്പം ഫഹദ് കട്ടയ്ക്ക് നിൽക്കുമെന്നാണ് ആരാധക പക്ഷം.
"തലൈവർ Vs വിനായകന് ശേഷം തലൈവർ Vs ഫഹദ് ഫാസിൽ, സൂപ്പർസ്റ്റാർ രജനികാന്തിന് മോളിവുഡിൽ നിന്നുള്ള ബാക്ക് ടു ബാക്ക് വില്ലന്മാർ", എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇത് സത്യമാണെങ്കിൽ മറ്റൊരു മികച്ച കോമ്പോ തെന്നിന്ത്യൻ സിനിമയ്ക്ക് കാണാനാകും. നിലവിൽ പുഷ്പ 2വിൽ ആണ് ഫഹദ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആണ് ഫഹദ് എത്തുന്നത്.
ബഡ്ജറ്റ് 40 കോടി, വീണ്ടും കസറാൻ ടൊവിനോ; 'നടികര്‍ തിലകം' പുത്തൻ അപ്ഡേറ്റ്
ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. തിരുവനന്തപുരത്ത് ചിത്രത്തിന് തുടക്കമായിട്ടുണ്ട്. ഫഹദിനെ കൂടാതെ മഞ്ജു വാര്യരും മലയാളത്തിൽ നിന്നും തലൈവർ 170ൽ ഉണ്ട്. ഒപ്പം അമിതാഭ് ബച്ചൻ, റിതിക സിംഗ്, ദുഷാര വിജയൻ, റാണ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തും. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..