രാമായണം സിനിമ സീത വേഷത്തില്‍ നിന്നും സായി പല്ലവിയെ ഒഴിവാക്കി, പകരം മറ്റൊരു സൂപ്പര്‍ നടി.!
സായി പല്ലവിക്ക് പകരം ജാന്‍വി കപൂറായിരിക്കും ഈ വേഷം ചെയ്യുക എന്നാണ് വിവരം. നിതീഷ് തിവാരിയുടെ ബവാലില്‍ നായിക ജാന്‍വി ആയിരുന്നു.
മുംബൈ: ഒടിടി റിലീസായ ബവാലിന് ശേഷം സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന ചിത്രമാണ് രാമയണം. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രൺബീർ കപൂറും സായ് പല്ലവിയുമാണ് രാമൻ്റെയും സീതയുടെയും വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാൽ സായ് പല്ലവിയെ ചിത്രത്തിലെ സീതയുടെ വേഷത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സായിയെ ചിത്രത്തിന്‍റെ അണിയറക്കാര്‍ മാറ്റിയതാണോ അല്ല നടി പിന്‍മാറിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് വിവരം പുറത്തുവിട്ട ബോളിവുഡ് സൈറ്റുകള്‍ പറയുന്നത്.
സായി പല്ലവിക്ക് പകരം ജാന്‍വി കപൂറായിരിക്കും ഈ വേഷം ചെയ്യുക എന്നാണ് വിവരം. നിതീഷ് തിവാരിയുടെ ബവാലില്‍ നായിക ജാന്‍വി ആയിരുന്നു. നേരത്തെ സായി പല്ലവിക്ക് മുന്‍പ് ചിത്രത്തില്‍ സീത വേഷത്തില്‍ ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നതെന്നും. എന്നാല്‍ ആലിയ പിന്‍മാറിയെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു.
അതേ സമയം പ്രധാന താരങ്ങളെ നിശ്ചയിച്ചതിന് പുറമേ ബാക്കിയുള്ള അഭിനേതാക്കള്‍ ആരെല്ലാം എന്നതില്‍ അന്തിമ തീരുമാനത്തിലേക്ക് അണിയറക്കാര്‍ എത്തിയെന്നാണ് വിവരം. ഈ ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം.
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ 'രാമായണം' സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ താരം ഹനുമാൻ്റെ വേഷം ചെയ്യുന്നതില്‍ പ്രഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം.
അതേ സമയം വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും വിവരമുണ്ട്.പിങ്ക് വില്ല റിപ്പോര്‍ട്ട് പ്രകാരം ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. 2024 മെയ് മാസത്തിൽ മൂന്ന് ഭാഗമായി ഒരുക്കുന്ന രാമായണത്തിന്‍റെ ആദ്യഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഒടുവില്‍ 'ദ കേരള സ്റ്റോറി' ഒടിടി റിലീസിന് പ്ലാറ്റ്ഫോം കിട്ടി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.!
ശ്രുതി ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു; സംഭവം എന്ത് എന്ന സൂചനയില്ലാതെ പ്രഖ്യാപനം.!