'ആൾടർനേറ്റീവ് ഹിസ്റ്ററി ജോണറിൽ' രേഖാചിത്രം: അത് എന്തെന്ന് അറിയാന്‍ ആകാംക്ഷയില്‍ പ്രേക്ഷകര്‍, പടം നാളെ ഇറങ്ങും
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ജനുവരി 9 ന് റിലീസ് ചെയ്യും. പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ പറയുന്നു.
കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് രേഖാചിത്രം. ജനുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തുകയാണ് ഇപ്പോള്‍ വിവിധ അഭിമുഖങ്ങളില്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ജോഫിൻ, ആസിഫ് അലി, അനശ്വര എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
"രേഖാചിത്രം ഒരു സീറ്റ് എഡ്ജ് ത്രില്ലർ അല്ല.. ഇത് ഭയങ്കര ഒരു ഇൻവെസ്റ്റിഗെഷൻ സ്വഭാവമുള്ള ഒരു ക്ലൂവിൽ നിന്ന് അടുത്ത ക്ലൂവിലേക്ക് പോകുന്ന അങ്ങനയുള്ള ഒരു സിനിമയെ അല്ല.. അടുത്തത് എന്ത് നടക്കും എന്നുള്ള ഒരു ക്യൂരിയോസിറ്റി ഒന്നും ഉണ്ടാകില്ല. ഇതിൽ സസ്പെൻസ് ഇല്ല.. ട്വിസ്റ്റ് ഇല്ല.. ഇന്‍റര്‍വെല്‍ പഞ്ച് ഇല്ല.. പക്ഷെ ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ ഇമോഷനലി കണക്ട് ആകും. അത്രക്ക് നല്ല ഒരു സ്ക്രീൻ പ്ലെ ആണ്." എന്നാണ് സംവിധായകന്‍ ജോഫിൻ സിനിമയെക്കുറിച്ച് പറയുന്നത്.
"അധികം കാണാത്ത ആൾടർനേറ്റീവ് ഹിസ്റ്ററി ജോണറിൽ വരുന്ന പടം.. മരിച്ചത് ആരാണെന്നും കൊന്നത് ആരാണെന്നും സ്റ്റോറി ലൈനിൽ എവിടെ പ്ലെയ്സ് ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പുതുമ. മരണപ്പെട്ട ആളെ എപ്പോ കാണിക്കുന്നു, കൊന്ന ആളെ എപ്പോ കാണിക്കുന്നു, എങ്ങനെ കൊന്നു എന്ന് എപ്പോ കാണിക്കുന്നു.. ഇതിന്റെ ടൈം ലൈനിൽ വരുന്ന ഡിഫറൻസ് ആണ് സ്ക്രീൻപ്ലെയുടെ ബ്രില്യൻസ് എന്ന് പറയുന്നത്" സംവിധായകന്‍ പറയുന്നു.
രേഖാചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി, ത്രില്ലർ ആണ് എന്നുള്ള മുന്‍ധാരണകളെ മാറ്റുന്നതാണ് പ്രമോഷനില്‍ ചിത്രത്തിന്‍രെ അണിയറക്കാരുടെ വാക്കുകള്‍, ഇത് ചിത്രം കാണുവാനുള്ള പ്രേക്ഷകരിലെ ആകാംഷ ഒന്നുകൂടെ കൂട്ടുമെന്ന് ഉറപ്പാണ്.
ഈ കഥ കേട്ടപ്പോൾ ഒരു വൗ ഫാക്ടർ ഫീൽ ചെയ്തെങ്കിലും ഇത് എങ്ങനെ ചിത്രീകരിക്കും എന്നായിരുന്നു ചിന്തിച്ചത്. പ്രാക്ടിക്കലി നല്ല പാടാണ്. എന്നാല്‍ അത് സാധിച്ചുവെന്നാണ് ആസിഫ് അലി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്.
ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവയും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് സാങ്കേതിക പ്രവര്‍ത്തകര്‍.
30 അടി പൊക്കം, ആസിഫ് അലിയുടെ മെഗാ കട്ടൗട്ട്; ഇത് ആരാധകരുടെ സ്നേഹസമ്മാനം, 'രേഖാചിത്രം' 9ന്
കൂലി എന്തായി?: ഒടുവില്‍ രജനികാന്ത് തന്നെ ലോകേഷ് ചിത്രത്തിന്‍റെ അവസ്ഥ പറഞ്ഞു!