ശിവകാര്‍ത്തികേയനും അനിരുദ്ധും തെറ്റിയോ ? ; പുതിയ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചു; കാരണം.!
ശിവകാര്‍ത്തികേയന്‍റെ ഡോണ്‍ എന്ന ചിത്രത്തിലാണ് ഈ കോംബോ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു.
ചെന്നൈ: ശിവകാര്‍ത്തികേയനും, അനിരുദ്ധും ഒരേ സമയത്താണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 3 എന്ന സിനിമയിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. ഇതിന് മുന്‍പ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ് എന്ന തമിഴ് സിനിമ ലോകത്തിന് അറിയാം. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ വന്‍ ഹിറ്റുകളായ ഏഴു ചിത്രങ്ങള്‍ക്ക് അനിരുദ്ധ് സംഗീതം നല്‍കിയിട്ടുണ്ട്.
ശിവകാര്‍ത്തികേയന്‍റെ ഡോണ്‍ എന്ന ചിത്രത്തിലാണ് ഈ കോംബോ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു. ബോക്സോഫീസില്‍ 100 കോടി നേടിയ ചിത്രത്തിന്‍റെ വിജയത്തിന് പിന്നിലെ ഒരു പ്രധാനഘടകം സംഗീതമായിരുന്നു. പിന്നീട് പ്രിന്‍സ് എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിച്ചെങ്കിലും തമന്‍ ആയിരുന്നു അതിന്‍റെ സംഗീതം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയം ആയില്ല. മാവീരന്‍ എന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
ഭരത് ശങ്കറാണ് മാവീരന്‍റെ സംഗീത സംവിധാനം. ഉടന്‍ തന്നെ ഇറങ്ങുന്ന അയലന്‍ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. അതേ സമയം രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന അടുത്ത ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ഇതോടെ അനിരുദ്ധുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ശിവകാര്‍ത്തികേയനുണ്ടെന്നും അതാണ് അനിരുദ്ധുമായി ചേരാത്തത് എന്നുമുള്ള വാര്‍ത്ത തമിഴ് സിനിമ ലോകത്ത് പരന്നിട്ടുണ്ട്.
അതേ സമയം തന്നെയാണ് എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ സംഗീതം നല്‍കാന്‍ അനിരുദ്ധ് വിസമ്മതിച്ചത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നും അനിരുദ്ധ് പിന്‍മാറിയത് ശിവകാര്‍ത്തികേയനുമായുള്ള പ്രശ്നത്താല്‍ ആണെന്ന് കോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വന്നു.
എന്നാല്‍ അനിരുദ്ധുമായും, ശിവകാര്‍ത്തികേയനുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ്. അനിരുദ്ധ് തീര്‍ത്തും ബിസിയാണ് അതിനാലാണ് പുതിയ വലിയ ചിത്രങ്ങള്‍ എടുക്കാത്തത്. വിദേശത്തെ സംഗീത ടൂറിന് പുറമേ ഇന്ത്യന്‍ 2, ജയിലര്‍, ജൂനിയര്‍ എന്‍ടിആറിന്‍റെ ചിത്രം, ഷാരൂഖ് നായകനാകുന്ന അറ്റ്ലി ചിത്രം ജവാന്‍ ഇങ്ങനെ പോകുന്നു അനിരുദ്ധിന്‍റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍. അതിനാല്‍ പുതിയ വലിയ പ്രൊജക്ട് എടുക്കുന്നില്ലെന്ന തീരുമാനത്തിന്‍റെ ഭാഗമാണ് ഉറ്റസുഹൃത്ത് എസ്.കെയുടെ പടം അനിരുദ്ധ് വേണ്ടെന്ന് വച്ചത് എന്നാണ് വിവരം.
എആര്‍ റഹ്മാന്‍ പാടി അഭിനയിച്ച 'പിഎസ് 2' ആന്തം സോംഗ് പുറത്തിറങ്ങി
ജോജു 'ലിയോ'യില്‍ ഇല്ല; വിജയ്‍ക്കൊപ്പം എത്തുന്നുവെന്ന വാര്‍ത്ത വ്യാജം