Raveena Tandon : 'കെജിഎഫിലൂടെ തെന്നിന്ത്യ മാത്രമല്ല പണമുണ്ടാക്കുന്നത്'; രവീണ ടണ്ടൻ

വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിന്റെ തേരോട്ടം. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1200 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. 

raveena tandon says KGF not making money for South film industry

ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് കൊണ്ടുള്ള തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ‌ ചലച്ചിത്ര മേഖലയിൽ നടക്കുന്നത്. രാജമൗലിയുടെ ആർആർആർ(RRR), പ്രശാന്ത് നീലിന്റെ കെജിഎഫ് 2(KGF) എന്നീ സിനിമകളുടെ വൻ വിജയം തന്നെ അതിന് ഉദാ​​ഹരണമാണ്. തെന്നിന്ത്യൻ സിനിമകളുടെ തുടരെ ഉള്ള വിജയത്തിന് ശേഷം പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വിവിധ മേഖലകളിൽ നടക്കുകയാണ്. ഈ അവസരത്തിൽ നടി രവീണ ടണ്ടൻ(Raveena Tandon) പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

കെജിഎഫ്, ആർആർആർ മുതലായ സിനിമകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ സ്വാധീനം ചെലത്താൻ സാധിക്കുമെന്ന് രവീണ പറയുന്നു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. ‌"കെജിഎഫ് പണം ഉണ്ടാക്കിയാൽ അത് തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലഭിക്കുന്നത്. എല്ലാ തിയേറ്റർ ഉടമകൾക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണം ചെയ്യും. കൊവിഡിന് ശേഷം ആർആർആർ, കെജിഎഫ് പോലുളള സിനിമകൾ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നു", രവീണ ടണ്ടൻ പറഞ്ഞു.

അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിന്റെ തേരോട്ടം. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1200 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം. 26 ദിവസം കൊണ്ട് 1154 കോടിയിലധികം കളക്ഷൻ നേടി കഴിഞ്ഞു. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

'ട്വല്‍ത്ത് മാനി'ലെ ലിയോണ ലിഷോയ്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹൻലാല്‍ നായകനായി, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാൻ'. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് പുറത്തുവിട്ടുവരികയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോണ ലിഷോയ്‍യുടേതാണ്.  'ഫിദ' എന്ന ഒരു കഥാപാത്രമായിട്ടാണ് ലിയോണ ലിഷോയ് 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുക (12th Man). 

'ട്വല്‍ത്ത്‍ മാനി'ലെ ലിയോണ ലിഷോയ്‍യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ മോഹൻലാല്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ലിയോണ ലിഷോയ് അടക്കമുള്ള താരങ്ങളും പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'ട്വല്‍ത്ത്‍ മാൻ'  എന്ന ചിത്രം ഡിസ്‍നി പ്ലസ്  ഹോട്‍സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യം രണ്ട്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാൻ'. മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമായിരിക്കും 'ട്വല്‍ത്ത് മാനി'ലേത്.

രാഹുല്‍ മാധവ്, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

Latest Videos
Follow Us:
Download App:
  • android
  • ios