ധനുഷിന്‍റെ 51മത്തെ ചിത്രത്തില്‍ അപ്രതീക്ഷിത നായിക.!
അതേ സമയം സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് ധനുഷ്. ചിത്രം ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ്. താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
ചെന്നൈ: ക്യാപ്റ്റന്‍ മില്ലറിനും ഡി 50 നും ശേഷം ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് , അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴിലും തെലുങ്കിലും ഒരു പോലെ റിലീസാകുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രശ്മിക മന്ദാന ചിത്രത്തില്‍ നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ട്. ആദ്യമായാണ് രശ്മിക ധനുഷിന്‍റെ നായികയായി എത്തുന്നത്. ഇതിന് മുന്‍പ് രശ്മിക നായികയായ തമിഴ് ചിത്രം വാരിസാണ്. ധനുഷിന്‍റെ കരിയറിലെ 51മത്തെ ചിത്രമായിരിക്കും ശേഖര്‍ കമൂല സംവിധാനം ചെയ്യുക. അതിനാല്‍ ചിത്രത്തിന് ഡി51 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
അതേ സമയം സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് ധനുഷ്. ചിത്രം ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ്. താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേ സമയം ഡി 51ല്‍ ഇതുവരെ കാണാത്ത ധനുഷിനെയായിരിക്കും അവതരിപ്പിക്കുക എന്നാണ് ശേഖര്‍ കമൂല പറയുന്നത്. ബോളിവുഡില്‍ നിന്നടക്കം പ്രമുഖ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും എന്നാണ് വിവരം. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് ഡി 51 അണിയറക്കാര്‍ പറയുന്നത്. സംഗീത സംവിധായകന്‍റെ കാര്യത്തിലും അന്തിമ തീരുമാനം ആയില്ലെന്നാണ് വിവരം.
അതേ സമയം ധനുഷിന്‍റെ വന്‍ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഡി50 എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കന്‍ ചെന്നൈയിലെ ഗ്യാംങ് വാര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിന്‍റെ സഹോദരന്‍ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.
'എന്തൊരു കൊല' : ഭോല ശങ്കര്‍ വന്‍ പരാജയത്തിലേക്ക്; ചിരഞ്ജീവിക്ക് ട്രോള്‍ മഴ.!
'അവളുടെ മനസിലുള്ള അയ്യപ്പസ്വാമി': ഹൃദയഹാരിയായ സംഭവം പങ്കുവച്ച് ഉണ്ണിമുകുന്ദന്‍