കാന്താര കണ്ടില്ലെന്ന് പറഞ്ഞതിന് ട്രോളുകള്‍; ഒടുവില്‍ മറുപടിയുമായി രശ്മിക
കാന്താര റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കണ്ടോ എന്ന് തന്നോട് ചോദിച്ചെന്നും ആ സമയത്ത് അത് കാണാൻ അവസരം ലഭിച്ചില്ലെന്നും രശ്മിക വിശദീകരിച്ചു.
ബംഗലൂരു: കാന്താര സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വന്ന ട്രോളുകള്‍ക്ക് മറുപടിയുമായി നടി രശ്മിക മന്ദാന. റിഷഭ് ഷെട്ടിയുടെ വന്‍ ഹിറ്റായ ചലച്ചിത്രം കാന്താര താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് നടിക്കെതിരെ ട്രോളുകള്‍ വന്നത്. ബെംഗളുരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കാന്താര റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കണ്ടോ എന്ന് തന്നോട് ചോദിച്ചെന്നും ആ സമയത്ത് അത് കാണാൻ അവസരം ലഭിച്ചില്ലെന്നും രശ്മിക വിശദീകരിച്ചു.
എന്നാല്‍ ഇപ്പോൾ രശ്മിക സിനിമ കാണുകയും കാന്താര ടീമിന് സന്ദേശമയക്കുകയും ചെയ്തു. അവർ തനിക്ക് മറുപടിയും അയച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. “സിനിമ റിലീസ് ചെയ്ത് 2-3 ദിവസം കഴിഞ്ഞ് കണ്ടോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് സത്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാനിപ്പോൾ അത് കാണുകയും ടീമിന് സന്ദേശമയക്കുകയും ചെയ്തു. സന്ദേശത്തിന് അവർ നന്ദിയും പറഞ്ഞു. ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുന്നില്ല. ഞങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ക്യാമറ വെച്ചിട്ട് അത് കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല, ”ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തന്‍റെ വ്യക്തിജീവിതത്തെ ആളുകള്‍ എന്ത് കരുതുന്നു എന്നത് തനിക്ക് പ്രശ്നമല്ലെന്നും രശ്മിക കൂട്ടിച്ചേർത്തു. പ്രോജക്റ്റുകളെ സംബന്ധിച്ചും, പ്രഫഷണല്‍ ലൈഫ് സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്നും രശ്മിക പറഞ്ഞു. കന്നഡ സിനിമയിൽ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിച്ച രശ്മിക ഇതുവരെ ഒരു നിർമ്മാതാവും എന്നെ വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കി.
കെജിഎഫ്' നിര്‍മ്മാതാക്കളുടെ തമിഴ് സിനിമ; കേന്ദ്ര കഥാപാത്രമാകാൻ കീർത്തി സുരേഷ്
'ഷൂട്ടിംഗ് കാട്ടിലായതിനാൽ ധാരാളം ക്രൂ അംഗങ്ങള്‍ പിന്മാറി': 'കാന്താര'യെ കുറിച്ച് റിഷഭ് ഷെട്ടി