വിജയ് ദേവെരകൊണ്ടയുമായി ഡേറ്റിംഗിലോ?, ഇതാണ് രശ്‍മിക മന്ദാനയുടെ പ്രതികരണം

രശ്‍മിക മന്ദാന എന്തായാലും കുറിക്കുകൊള്ളുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.

Rashmika Mandanna against fake dating news hrk

രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ലിവിംഗ് ടുഗതറാണ് താരങ്ങള്‍ എന്നും സിനിമാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ഒരു പ്രചാരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രശ്‍മിക മന്ദാന.

സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രശ്‍മിക മന്ദാന ഇൻസ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരുന്നു.  അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേര്‍ത്തുവച്ച് രശ്‍മിക മന്ദാനയുടെ വീഡിയോയുടെ സ്‍ക്രീൻഷോട്ട് ചിലര്‍ ട്വീറ്റ് ചെയ്‍തു. വിജയ്‍യുടെ ഹൈദരാബാദിലെ വീട്ടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്‍മിക മന്ദാനയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട്. അധികം ചിന്തിക്കല്ലേയെന്നാണ് താരം ആ ട്വീറ്റിന് മറുപടി നല്‍കിയത്.

'മിഷൻ മജ്‍നു'വാണ് രശ്‍മിക നായികയായി അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമര്‍ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് 'മിഷൻ മജ്‍നു' എന്ന ചിത്രം ആര്‍എസ്‍വിപി മൂവിസ്, ഗ്വില്‍ടി ബൈ അസോസിയേഷൻ മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ നിര്‍മിച്ചത്.

'അമൻദീപ്' എന്ന റോ ഏജന്റായിട്ടാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിട്ടത്ത്. 'നസ്രീൻ ഹുസൈനാ'യിട്ടാണ് രശ്‍മിക മന്ദാന ചിത്രത്തില്‍ വേഷമിട്ടത്. 'മിഷൻ മജ്‍നു' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ബിജിതേഷ് ആണ്. പര്‍മീത് സേതി, ഷരിബ് ഹഷ്‍മി, കുമുദ് മിശ്ര, സക്കിര്‍ ഹുസൈൻ, രജിത് കപുര്‍, അവിജിത് ദത്ത്, അവന്തിക അകേര്‍കര്‍ എന്നിവരും 'മിഷൻ മജ്‍നു'വില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

Read More: 'മഹേഷും മാരുതി'യും ഒടിടിയിലേക്ക്, ഇന്ന് സ്‍ട്രീമിംഗ് ആരംഭിക്കും

Latest Videos
Follow Us:
Download App:
  • android
  • ios