ഡോണ്‍ ആകാന്‍ ഇല്ലെന്ന് ഷാരൂഖ്: ഡോണ്‍ 3യില്‍ രണ്‍വീര്‍ സിംഗ് നായകനാകുമെന്ന് റിപ്പോര്‍ട്ട്
അതേ സമയം രണ്‍വീര്‍ സിംഗ് ആയിരിക്കും ഡോണ്‍ 3യില്‍ ടൈറ്റില്‍ റോള്‍ ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം.
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഡോണിന്‍റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് നിർമ്മാതാവ് റിതേഷ് സിദ്ധ്വാനി അടുത്തിടെ അറിയിച്ചത്. നിർമ്മാതാവും സംവിധായകനുമായ ഫർഹാൻ അക്തർ ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിതേഷ് വ്യക്തമാക്കിയത്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ഡോൺ 3 യുടെ ഭാഗമാകാന്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്നാണ് വിവരം.
അതേ സമയം രണ്‍വീര്‍ സിംഗ് ആയിരിക്കും ഡോണ്‍ 3യില്‍ ടൈറ്റില്‍ റോള്‍ ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം. ഡോൺ 3യിൽ രൺവീർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ചില ബോളിവുഡ് പോര്‍ട്ടലുകള്‍ നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നത്.
താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്നത് അറിയിച്ചാണ് ഷാരൂഖ് ഡോൺ 3യില്‍ നിന്നും പിന്‍മാറിയത് എന്നാണ് വിവരം. അതിനെ തുടര്‍ന്നാണ് ഡോണ്‍ ഫ്രഞ്ചേസി ഉടമകളായ എക്സൽ എന്റർടൈൻമെന്‍റ് പുതിയ ടൈറ്റില്‍ ക്യാരക്ടറെ തിരഞ്ഞത്. ഒടുവിലാണ് നിര്‍മ്മാതാക്കളുടെ അടുത്തയാളായ രൺവീറിലേക്ക് എത്തിയത് എന്നാണ് വിവരം. എക്സലിന്‍റെ വിജയ ചിത്രങ്ങളായ ദിൽ ധടക്നെ ഡോ, ഗല്ലി ബോയ് എന്നീ ചിത്രങ്ങളിലെ നായകനായിരുന്നു രണ്‍വീര്‍.
അധികം വൈകാതെ എക്സൽ എന്റർടൈൻമെന്‍റ് രണ്‍വീറിനെ നായകനാക്കിയുള്ള ഡോണ്‍ 3യുടെ പ്രഖ്യാപന വീഡിയോ പുറത്തുവിടും എന്നാണ് വിവരം. 2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് വന്‍ ബോക്സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ല്‍ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്‍റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍.
അഞ്ച് ഭാഷകളിലെ താരങ്ങള്‍ പുറത്തുവിടും ടൊവിനോയുടെ ' എ.ആര്‍.എമ്മിന്‍റെ' ടീസര്‍.!
റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ