'കൊട്ട മധുവില്‍ ഒരു ശതമാനം പോലും പൃഥ്വിരാജ് ഇല്ല'; 'കാപ്പ'യിലെ പ്രകടനത്തെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍

തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രം

ranjith sankar appreciates prithviraj sukumaran performance in kaapa

പൃഥ്വിരാജ് നായകനായി കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രണ്ട് ചിത്രങ്ങളുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. കടുവയും കാപ്പയുമായിരുന്നു ആ ചിത്രങ്ങള്‍. ഇതില്‍ അവസാനം പുറത്തെത്തിയത് കാപ്പയാണ്. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. ഡിസംബര്‍ 22 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 19 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

ചിത്രത്തില്‍ പൃഥ്വിരാജിനെ കാണാനേ ഇല്ലായിരുന്നുവെന്നും മറിച്ച് കഥാപാത്രത്തെ മാത്രമാണ് താന്‍ കണ്ടതെനനും രഞ്ജിത്ത് ശങ്കര്‍ പറയുന്നു- കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാര്‍ഥ പൃഥ്വിരാജിന്‍റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്‍മം, നിയന്ത്രിതം, ഊര്‍ജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു, രഞ്ജിത്ത് ശങ്കര്‍ ട്വീറ്റ് ചെയ്തു.

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ 'ദൃശ്യം 2' നെ മറികടന്ന് 'പഠാന്‍'; ലക്ഷ്യം റെക്കോര്‍ഡ് ഓപണിംഗ്

ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios