പ്രണയ നായകനായി 'ആൻസൺ' എത്തുന്നു, റൊമാന്‍റിക് കോമഡി ജോണറില്‍ 'റാണി ചിത്തിര മാർത്താണ്ഡ'

പിങ്കു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം.

Rani Chithira Marthanda films first look poster out hrk

പ്രണയം പ്രമേയമാകുന്ന ചിത്രങ്ങള്‍ക്ക് നിരവധി സിനിമാ പ്രേമികള്‍ ആരാധകരായിട്ടുണ്ട്. പ്രണയത്തോടൊപ്പം കോമഡിയും കൂടി ചേർന്നാലോ അത് പ്രേക്ഷകർക്കൊരു ബോണസാണ്. റൊമാന്‍റിക് കോമഡി ജോണറിൽ പുതിയൊരു ചിത്രം എത്തുകയാണ്. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന 'റാണി ചിത്തിര മാർത്താണ്ഡ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

സംവിധായകൻ ജിത്തു ജോസഫിന്റെയും ടൊവിനൊ തോമസിന്റെയും ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലിൽ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിർമ്മിത കായലിന്‍റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകൻ 'ആൻസന്‍റെ' ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്. ഈ പ്രദേശത്ത് വസിക്കുന്ന അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് 'റാണി ചിത്തിര മാർത്താണ്ഡ' പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പുടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്‍നങ്ങളുമൊക്കെയാണ്  റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്.

ഒരു കടത്ത് തോണിയിൽ പുഞ്ചിരിച്ചിരിക്കുന്ന കുടുംബാംഗങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കഴിഞ്ഞദിവസം പുറത്തുവിട്ട ടൈറ്റിൽ അനൗണ്സ്മെന്‍റ് ടീസറിൽ എൻജിൻ ഘടിപ്പിച്ചൊരു കൈവഞ്ചിയിൽ യാത്ര ചെയ്യുന്ന നായകനെയായിരുന്നു കാണിച്ചിരുന്നത്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് ഉള്ളടക്കമെന്നാണ് സൂചന. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിര്‍മാണം. പിങ്കു പീറ്ററിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഇത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

രണ്ട് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015ലും 2022ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ 'വിൻഡ്‍സ് ഓഫ് സംസാര', 'ഡിവൈൻ ടൈഡ്‍സ്' ആൽബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സംഗീതമൊരുക്കുന്നത്. കലാസംവിധാനം ഔസേഫ് ജോൺ ആണ്. എഡിറ്റർ ജോൺകുട്ടി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ലേഖ മോഹൻ, ഗാനരചന വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, പിആർഒ ഹെയിൻസ്, ഡിഐ കളറിസ്റ്റ് ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, സ്റ്റിൽസ് ഷെബീർ ടികെ, ഡിസൈൻസ് യെല്ലോടൂത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ് എന്നിവരാണ്.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios