അനിമലിലെ രണ്‍ബീറിന്‍റെ അമ്മയുടെ ശരിക്കും പ്രായം; വീണ്ടും ഞെട്ടി ബോളിവുഡ്.!
സോഷ്യല്‍ മീഡിയയിലും സിനിമ നിരൂപര്‍ക്കിടയിലും ഈ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ചിത്രത്തെ പ്രതിരോധിച്ച് സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
മുംബൈ: സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ 800 കോടിയിലധികം കളക്ഷൻ നേടി ആഗോള ബോക്‌സ് ഓഫീസിൽ തരംഗമാകുകയാണ്. ഒരു പിതാവും മകനും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം സ്ത്രീവിരുദ്ധത അമിതമായ വയലന്‍സ് എന്നിവയുടെ പേരില്‍ വലിയ വിമര്‍ശനവും നേരിടുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും സിനിമ നിരൂപര്‍ക്കിടയിലും ഈ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ചിത്രത്തെ പ്രതിരോധിച്ച് സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. അതേ സമയം മറ്റൊരു കൗതുകരമായ വാര്‍ത്തയാണ് ദേശീയ മാധ്യമത്തില്‍ വന്നത് ചിത്രത്തിൽ നായകനായ രൺബീർ കപൂറിന്റെ അമ്മയായി അഭിനയിച്ച ചാരു ശങ്കർ, താനും രൺബീറും തമ്മിൽ ഒരു വയസിന്‍റെ വ്യത്യാസം മാത്രമേ പ്രായത്തില്‍ ഉള്ളുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചാരു പറഞ്ഞത് ഇതാണ്, “ഞങ്ങൾക്ക് ഒരു വർഷത്തെ വ്യത്യാസമേയുള്ളൂ പ്രായത്തില്‍. ഇത് സത്യമായാ കാര്യമാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഈ വേഷം വേണ്ടെന്ന് വച്ചില്ല? വളരെ മികച്ച ഒരു അവസരമായിരുന്നു ഇത്.
സന്ദീപ് കഥ പറഞ്ഞപ്പോഴാണ് സിനിമ എന്താണെന്ന് മനസ്സിലായത്. പക്ഷെ സംഭവം രസമുള്ളതും വ്യത്യസ്തമാണെന്നും തോന്നി. എന്റെ സിനിമയിൽ നിങ്ങൾ വളരെ നിർണായകമായ ഒരു പങ്ക് വഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമയുടെ കേന്ദ്രമായ സംഭവങ്ങള്‍ നടക്കുന്നതില്‍ തന്നെ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്".
ഇന്ത്യൻ സിനിമയിൽ നടിമാര്‍ തന്നെക്കാള്‍ പ്രായം കൂടിയ നടന്മാരുടെ അമ്മമാര്‍ ആകുന്നത് സാധാരണ സംഭവമാണ്. 2005 ലെ വക്ത് എന്ന സിനിമയിൽ ഷെഫാലി ഷാ അക്ഷയ് കുമാറിന്റെ അമ്മയായി 32-ആം വയസ്സിൽ അഭിനയിച്ചു, അക്ഷയ് കുമാറിന് ആ സമയത്ത് 37 വയസ്സായിരുന്നു. 57-കാരനായ ആമിർ ഖാന്റെ അമ്മയായി 40-കാരിയായ മോനാ സിങ് ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
'കലാകാരന്മാര്‍ ഉത്തരവാദിത്വം കാണിക്കണം': ബിനു അടിമാലിയെ തിരുത്തി മഞ്ജു പത്രോസ്
കളക്ഷന്‍ കുത്തനെ ഇടിഞ്ഞ് ഡങ്കി: പ്രഭാസിന്‍റെ ബോക്സോഫീസ് വിളയട്ടത്തില്‍ പകച്ചോ ഷാരൂഖ് ഖാന്‍.!