ലക്ചററായി നടൻ രണ്‍ബിര്‍ കപൂര്‍, വീഡിയോ ലീക്കായി

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം 'ആനിമല്‍' ആണ്.

Ranbir Kapoor film Animal video leaked hrk

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ആനിമല്‍'. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ആനിമല്‍' എന്ന ചിത്രത്തിന്റെ സെറ്റിലെ വീഡിയോ ലീക്കായതായാണ് പുതിയ റിപ്പോര്‍ട്ട്.

ലക്ചററായിട്ടാണ് രണ്‍ബിര്‍ കപൂര്‍ 'ആനിമലി'ലെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 'അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്നു എന്നതിനാല്‍ 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന 'ആനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്.

രണ്‍ബിര്‍ കപൂറിന്റെ നായികാ വേഷത്തില്‍ ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നു. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് 'ആനിമലി'ന്റെ നിര്‍മാണം.

രണ്‍ബിര്‍ കപൂറിനെ കുറിച്ച് ബോളിവുഡ് താരവും ഭാര്യയുമായ ആലിയ ഭട്ട് അടുത്തിടെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. രണ്‍ബിര്‍ കപൂറിനോട് തനിക്ക് അസൂയ തോന്നുന്നുവെന്നാണ് ആലിയ ഭട്ട് പറയുന്നത്. വിശുദ്ധനെപ്പോലുള്ള മനസ് തന്റെ ഭര്‍ത്താവിന് ഉണ്ടെന്നാണ് ആലിയ ഭട്ട് പറയുന്നത്. ആലിയ ഭട്ടിനും രണ്‍ബീറിനും കഴിഞ്ഞ നവംബര്‍ ആറിന് പെണ്‍കുഞ്ഞ് പിറന്നിരുന്നു. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്‍ബിര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്. രണ്‍ബിറും ആലിയയും ജോഡികളായിട്ടായിരുന്നു ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Latest Videos
Follow Us:
Download App:
  • android
  • ios