'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഒടുവില്‍ ഇന്ത്യക്കാര്‍ കാണാന്‍ അവസരം ഒരുങ്ങുന്നു; വിതരണം ഏറ്റെടുത്തത് സൂപ്പര്‍താരം

കാൻ ചലച്ചിത്ര മേളയിൽ പ്രശംസ നേടിയ പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യയിൽ വിതരണത്തിനെത്തുന്നു. 

Rana Daggubati Acquires India Rights Of Cannes Award Winning Film All We Imagine as Light

ദില്ലി: ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ്.  പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ എന്നിവരാണ് അഭിനേതാക്കൾ. 

2024 മെയ് മാസത്തിൽ 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 1994-ന് ശേഷം ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു പടം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. ഒപ്പം ചിത്രം ഗ്രാൻഡ് പ്രിക്സ് പുരസ്കാരവും നേടി. നിരവധി  അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രശംസ നേടുന്നുണ്ട്. 

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യന്‍ അവകാശം തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കിയെന്നാണ് വാര്‍ത്ത. അടുത്തിടെ 35 ചിന്ന കഥ കടു എന്ന തെലുങ്ക് ചിത്രം വിതരണത്തിന് എടുന്ന റാണയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയോ ഇന്ത്യയുടെ കാനിലെ അഭിമാന ചിത്രവും ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കും. 

ഗുഡ് കണ്ടന്‍റ് ചിത്രങ്ങള്‍ എന്നും പിന്തുണയ്ക്കുന്ന നിര്‍മ്മാതാവ് എന്ന നിലയിലാണ് ബാഹുബലി താരം റാണ അറിയപ്പെടുന്നത്.  C/o കഞ്ചാരപാലം, ബൊമ്മലത, ചാർലി777 തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം റാണ പിന്തുണച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ എല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. ഓൾ വി ഇമാജിൻ ആസ് ലൈറ്റും ഇത്തരത്തില്‍ വിതരണത്തിന് എടുത്തിരിക്കുകയാണ് റാണ.

"ലോകമെങ്ങും ഉള്ള ചലച്ചിത്രോത്സവങ്ങളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞങ്ങള്‍"  ഓൾ വി ഇമാജിൻ ആസ് ലൈറ്റ് വിതരണം ചെയ്യാന്‍ എടുത്ത തീരുമാനത്തില്‍ വെറൈറ്റിയോട് പ്രതികരിച്ച റാണ പറഞ്ഞു. 

20.7 കോടി രൂപയ്ക്ക് വാങ്ങിയ വിവാദ ബംഗ്ലാവ് കങ്കണ വിറ്റത് ഞെട്ടിക്കുന്ന തുകയ്ക്ക്; കാരണം ഇതാണ് !

തീയറ്ററില്‍ അപ്രതീക്ഷിത വിജയം: മൂന്ന് മാസത്തിന് ശേഷം ഓണഘോഷ വേളയില്‍ ' തലവന്‍' ഒടിടിയിലേക്ക്
 

Latest Videos
Follow Us:
Download App:
  • android
  • ios