മധുരമുള്ളൊരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു; പുതിയ ബിസിനസുമായി രമേശ് പിഷാരടി

എറണാകുളത്ത് ഒബ്രോൺ  മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ.

Ramesh Pisharody started Cake Cafe

ലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി(Ramesh Pisharody). കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭം ആരംഭിക്കാൻ പോകുകയാണ് താരം. 

കേക്ക് വിൽക്കുന്ന 'കേക്ക് റീൽസ്  കഫേ ബൈ ഫാരൻഹീറ്റ്375'  ആണ് പിഷാരടി തുടങ്ങാൻ പോകുന്നത്. എറണാകുളത്ത് ഒബ്രോൺ  മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ. ജൂലൈ 15 മുതൽ കഫേ ആരംഭിക്കും. പിഷാരടി തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

'എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു.ഏവർക്കും സ്വാഗതം' എന്നാണ് വളരെ വ്യത്യസ്തമായ  വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചിരിക്കുന്നത്. കേക്കിനെ കുറിച്ചുള്ളൊരു കഥയും താരം പങ്കുവയ്ക്കുന്നുണ്ട്. മാമ്പള്ളി ബാപ്പു എന്നയാളാണ് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയതെന്നും പിഷാരടി വീഡിയോയിൽ പറയുന്നു. 

'മോഹന്‍ലാലുമായി അടുത്തൊരു ഹെവി പടമായിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ്'; ഷാജി കൈലാസ്

ലയാളികൾക്ക് എന്നും ഹരമാണ് ഷാജി കൈലാസ്- മോഹൻലാൽ(Shaji Kailas-Mohanlal) കോംമ്പോ. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം എന്നിവ ഉദാഹാരണങ്ങൾ മാത്രം. ഈ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന എലോൺ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മോഹൻലാലുമായി ചെയ്യുന്ന അടുത്ത സിനിമയെ കുറിച്ച് ഷാജി കൈലാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

Alone Movie : 'ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ', 'എലോൺ' തിയറ്റര്‍ റിലീസ് പറ്റില്ലെന്ന് ഷാജി കൈലാസ്

'മോഹന്‍ലാലുമായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും. എന്നാലേ എനിക്കൊരു എനർജി ഉണ്ടാകൂ. ഇല്ലെങ്കിൽ ഞാൻ തളർന്നിരിക്കും. സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്', എന്നും ഷാജി കൈലാസ് പറഞ്ഞു. കടുവയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios