ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണ്‍

ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

Ramesh Narayan said that he did not insult Asif Ali on manorathangal trailer launch vvk

തിരുവനന്തപുരം:  എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ  ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. 

എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ  സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ താന്‍ സംഗീതം നല്‍കിയ  ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ജയരാജിന്‍റെ ചിത്രത്തിന്‍റെ ക്രൂവിനെ ആദരിച്ചപ്പോൾ എന്നെ വിളിക്കാത്തത്തിൽ  തനിക്കു വിഷമം തോന്നിയിരുന്നുയ. എന്ത് കൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. പോകാൻ നേരം എം ടിയുടെ മകൾ അശ്വതിയോട് യാത്ര പറഞ്ഞപ്പോള്‍ ഈ കാര്യം സൂചിപ്പിച്ചു.   അപ്പോഴാണ് അശ്വതി ആങ്കറേ കൊണ്ട് അനൗണ്‍സ് ചെയ്യിപ്പിച്ചത്.  അപ്പോഴും എന്റെ പേര് രാജേഷ് നാരായണൻ എന്നാണ് അനൗണ്‍സ് ചെയ്തതെന്നും രമേഷ് നാരായണ്‍ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetne

 

'ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല': വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്

'പുരസ്കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു'; ജയരാജിനെ വിളിച്ചുവരുത്തി വാങ്ങി; രമേഷ് നാരായണനെതിരെ വിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios