ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല; പ്രധാനമന്ത്രിയെ കുറിച്ച് രാമസിംഹൻ
സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു
ഇന്നാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബി ജെ പി വിട്ടെന്ന വാർത്തകൾ പുറത്തുവന്നത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പങ്കുവച്ച് 'ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല..അങ്ങിനെ ആരും ധരിക്കയും വേണ്ട..' എന്നാണ് രാമസിംഹൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ ഭൂരിഭാഗം കമന്‍റുകള്‍ക്കും സംവിധായകന്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ നേരത്തെ പറഞ്ഞിരുന്നു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, 'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രമാണ് രാമസിംഹന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിർമ്മാണം. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹൻ ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ഗൗതം ടോപ് ഫൈവിൽ വരണം, ഇൻസ്റ്റ ഐഡി അറിയോ ? ലൈഫ് ഗാര്‍ഡ് ഫാൻസ് ഓൺ ദി ഫ്ലോർ !
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..