50 അടി നീളം,25 അടി വീതി:നിവിൻ പോളി ഫാൻസ് ഒരുക്കിയ ബോസ്സ് & കോയുടെ പൂക്കളം ഗംഭീരം.!

നിവിൻ പോളിയുടെ ചിത്രമാണ് പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. പൂക്കളം നേരിട്ട് കാണുവാൻ നിവിൻ പോളിയും അവിടെ സന്നിഹിതനായിരുന്നു.

ramachandra boss and co pookalam got attraction movie releasing on 25th august vvk

കൊച്ചി: പ്രേക്ഷകരും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം 'രാമചന്ദ്രബോസ് & കോ' ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ട്രെയിലർ. 

ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഏറെ രസകരവും സ്റ്റൈലിഷുമായ രംഗങ്ങൾ ട്രെയിലറിൽ ഏറെയുണ്ട്. ഇപ്പോഴിതാ നിവിൻ പോളി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഭീമാകാരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കൊച്ചി അഞ്ചുമന ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലാണ് 50 അടി നീളവും 25 അടി വീതിയുമുള്ള വമ്പൻ പൂക്കളം തീർത്തിരിക്കുന്നത്. 

നിവിൻ പോളിയുടെ ചിത്രമാണ് പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. പൂക്കളം നേരിട്ട് കാണുവാൻ നിവിൻ പോളിയും അവിടെ സന്നിഹിതനായിരുന്നു. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്

സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.

നൻപന് ഐക്യദാർഢ്യം; വിനയ് ഫോര്‍ട്ടിന്‍റെ 'ട്രോള്‍'ലുക്കിന് പിന്തുണയുമായി സഞ്ജു ശിവറാം

ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ അനുശ്രീ

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios