റിലീസ് കഴിഞ്ഞിട്ട് മാസങ്ങള്‍; നിവിന്‍ പോളി ചിത്രം ഒടിടി റിലീസ് ആകുന്നില്ല: കാരണം നിര്‍മ്മാതാവ് പറയുന്നു
ചിത്രം ഇറങ്ങിയിട്ട് ഒരു കൊല്ലത്തിലേക്ക് അടുക്കുമ്പോഴും ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗിലേക്ക് ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോഴും ചോദ്യമായി ഉയരുന്നുണ്ട്.
കൊച്ചി: നിവിന്‍ പോളി നായകനായി കഴിഞ്ഞ ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു രാമചന്ദ്രബോസ് ആന്‍റ് കോ. ഒരു ഹീസ്റ്റ് ത്രില്ലറായിരുന്ന ചിത്രം പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച ചിത്രം ആയിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ ചിത്രം പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാല്‍ ചിത്രം ഇറങ്ങിയിട്ട് ഒരു കൊല്ലത്തിലേക്ക് അടുക്കുമ്പോഴും ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിംഗിലേക്ക് ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോഴും ചോദ്യമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തില്‍ അതിന് മറുപടി നല്‍കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇത് സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ചിത്രത്തിന്‍റെ തുടക്കത്തില്‍ ഒടിടിയില്‍ നിന്നും പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അവയൊന്നും തൃപ്തികരമായ ഡീലായി തോന്നിയില്ല. ഇപ്പോളും ഒടിടി അവകാശം സംബന്ധിച്ച് വിലപേശല്‍ നടക്കുന്നതിനാലാണ് ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകുന്നത് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കുന്നത്.
മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25നാണ് ചിത്രം റിലീസായത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് - സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്സ് - പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ബിഗ് ബോസ് സീസണ്‍ 6 ഫിനാലെയില്‍ കയറുന്ന ആദ്യത്തെയാള്‍; ടിക്കറ്റ് ടു ഫിനാലെയില്‍ അപ്രതീക്ഷിത വിജയി !