Father's day : ഫാദേഴ്‍സ് ഡേയില്‍ അപൂര്‍വ ഫോട്ടോയുമായി രാം ചരണ്‍

അച്ഛൻ ചിരഞ്‍ജീവിക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് രാം ചരണ്‍ (Father's day).

Ram Charan share photo with his father Chiranjeevi

തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മെഗാസ്റ്റാര്‍ ചിരഞ്‍ജിവീയുടെ മകനായ രാം ചരണ്‍. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു. രാം ചരണിന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ രാം ചരണിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Father's day).

അച്ഛൻ ചിരഞ്‍ജീവിക്ക് ഒപ്പമുള്ള തന്റെ ഫോട്ടോയാണ് രാം ചരണ്‍ പങ്കുവെച്ചിരിക്കുന്നത്. ഫാദേഴ്‍സ് ഡേയോട് അനുബന്ധിച്ചാണ് ഫോട്ടോ രാം ചരണ്‍ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതിയില്ലെങ്കിലും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.  ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും.

ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, അഞ്‍ജലി എന്നിവര്‍ക്കു പുറമേ ജയറാം, സുനില്‍,  നവീൻ ചന്ദ്ര,  തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

തിയറ്ററുകളില്‍ ഹിറ്റായ 'ഭൂല്‍ ഭുലയ്യ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം മെയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയായി കാര്‍ത്തിക് ആര്യൻ ചിത്രം 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. 'ഭൂല്‍ ഭുലയ്യ' 2വിന്റെ ഒടിടി സ്‍ട്രീമിംഗിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'ഭൂല്‍ ഭുലയ്യ' 2. ജൂണ്‍ 19ന് ആണ് ചിത്രം ഒടിടിയില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങുക. നെറ്റ്ഫ്ലിക്‍സാണ് കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്‍തത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാര്‍ത്തിക് ആര്യന് പുറമേ  തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More : ഫാദേഴ്‍സ് ഡേയില്‍ ജയറാമിന്റെ രസികൻ ഫോട്ടോയുമായി മകള്‍ മാളവിക

Latest Videos
Follow Us:
Download App:
  • android
  • ios