ചടുലമായ നൃത്തച്ചുവടുകളുമായി രാം ചരൺ, ഒപ്പം കിയാരയും; എസ്. ഷങ്കർ ചിത്രം ​ഗെയിം ചേഞ്ചര്‍ ​ഗാനമെത്തി

ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. 

ram charan movies Game Changer new song

രാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ​ഗെയിം ചേഞ്ചറിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. തമൻ എസ് സം​ഗീതം ഒരുക്കുയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. തമൻ എസ്, രോഷിണി ജെകെവി, പൃഥ്വി, ശ്രുതി രഞ്ജനി മൊതുമുടി എന്നിവർ ചേർന്നാണ് ആലാപനം. കിയാര അദ്വാനിയുടെയും രാം ചരണിന്റെയും മനോഹരമായ നൃത്തവും ലിറിക് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 ഫെബ്രുവരി മാസത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ നിര്‍ത്തിവച്ചിരുന്ന ഇന്ത്യന്‍ 2 വീണ്ടും എത്തിയതോടെ ചിത്രം നീണ്ടുപോവുകയായിരുന്നു. 2022ലെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗെയിം ചേഞ്ചര്‍ സിനിമയ്ക്കുണ്ട്.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. ഈ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. 

കിക്കിടിലൻ ഡാൻസുമായി സുരാജ്; 'ഇ ഡി'യിലെ സൈക്കോ സോങ് എത്തി

മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്.  ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്. എന്നാൽ ഇത് മാറ്റുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios