'ഞാൻ ഭാ​ഗ്യവതിയാണ്'; ആദ്യ ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്

മക്കയിൽ വച്ച് എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുമെന്നും വളരെയധികം ഭാ​ഗ്യവതിയാണ് താനെന്നും രാഖി പറയുന്നുണ്ട്. 

Rakhi Sawant Performing Umrah At Mecca nrn

ദ്യ ഉംറ നിർവഹിച്ച് ബോളിവുഡ് നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത്. സഹോദരനായ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത എന്നിവർക്കൊപ്പമാണ് രാഖി മക്കയിൽ എത്തിയത്. ആദിൽ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. 

മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം രാഖി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതിൽ താൻ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യൽ മീഡിയയിലെ വീഡിയോയിൽ പറഞ്ഞിരുന്നു. മക്കയിൽ വച്ച് എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുമെന്നും വളരെയധികം ഭാ​ഗ്യവതിയാണ് താനെന്നും രാഖി പറയുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by POP Diaries (@ipopdiaries)

അടുത്തിടെ രാഖി സാവന്ത് ഭര്‍ത്താവ് ആദിൽ ഖാനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി അടുത്തിടെ ആണ് രാഖി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നു. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി ആരോപിച്ചിരുന്നു.

വന്ന വഴി മറക്കാതെ 'തലൈവർ'; കണ്ടക്ടറായി ജോലി ചെയ്ത അതേ ബസ് ഡിപ്പോയിലെത്തി രജനികാന്ത്

തന്റെ നഗ്നചിത്രങ്ങൾ ആദിൽ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും രാഖി ആരോപണം ഉയർത്തിയിരുന്നു. ആദില്‍ തന്‍റെ പണം മോഷ്ടിച്ചെന്നും ആരോപണം ഉണ്ടായിരുന്നു. ഈ കേസില്‍ ആദിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വധശ്രമം അടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആദിൽ രാഖിക്കെതിരെ വധഭീഷണി ഉയര്‍ത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പിന്നാലെ ആദില്‍ നടത്തിയ പത്ര സമ്മേളനത്തിൽ വെച്ച് രാഖിക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. 

അടുത്തിടെ ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കിയിരുന്നു.  ബോംബെ ഹൈക്കോടതിയാണ് റദ്ദാക്കിയത്. ഇന്ത്യൻ പീനൽ കോഡ് 354 പ്രകാരം പീഡനം , ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് മിക സിങ്ങിനെതിരെ കേസെടുത്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios