HIT The First Case trailer : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ട്രെയിലര്‍
രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (HIT: The First Case trailer).
രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വേറിട്ടതായിരിക്കും. രാജ്‍കുമാര്‍ റാവു അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിനു കാരണവും അതുതന്നെ. രാജ്‍കുമാര്‍ റാവു ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടാറുണ്ട് . ഇപോഴിതാ രാജ്‍കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' ആണ് തിയറ്ററുകളിലേക്ക് എത്താനിരിക്കുന്നത് (HIT: The First Case trailer).
'ഹിറ്റ്: ദ ഫസ്റ്റ് കേസ്' കഴിഞ്ഞ മെയ് 20ന് റിലീസ് പ്രഖ്യാപിച്ചിരുന്നതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വൈകിയ ചിത്രം ജൂണ്‍ 15ന് തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ''ഹിറ്റ്: ദ ഫസ്റ്റ് കേസി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിക്രം റാവു' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.
'ബധായി ദൊ' എന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഹര്‍ഷവര്‍ധൻ കുല്‍ക്കര്‍ണി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂമി പെഡ്‍നേകര്‍ ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ബധായി ദൊ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.
രജിഷ വിജയന്റെ തെലുങ്ക് ചിത്രം, 'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ റിലീസ് പ്രഖ്യാപിച്ചു
രവി തേജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി'. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'രാമറാവു ഓണ്‍' ഡ്യൂട്ടിയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.
ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.
സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തുക. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമാകും. രവി തേജയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'രാമറാവു ഓണ്‍ ഡ്യൂട്ടി'.
Read More : ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'പ്യാലി', ശ്രീനിവാസന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു