Badhaai Do : രാജ്‍കുമാര്‍ റാവു ചിത്രം 'ബധായി ദോ', ഗാനരംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

 'ബധായി ദോ' എന്ന ചിത്രത്തിലെ ഗാനരംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

Rajkumar Rao film Badhaai Do song making video out

രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് 'ബധായി ദോ' (Badhaai Do). ഭൂമി പെഡ്‍നേകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  'ബധായി ദോ'യുടെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ ഗാനത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് രാജ്‍കുമാര്‍ റാവു.

'ബധായി ദോ'യെന്ന ചിത്രത്തിലെ വിവാഹ രംഗങ്ങളുള്‍പ്പെട്ട ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയായാണ് പുറത്തുവിട്ടത്. ഹര്‍ഷവര്‍ധൻ കുല്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ സംവിധായകൻ. സ്വപ്‍ന സോനവെയ്‍നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കിര്‍തി നഖ്‍വയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

വിനീത് ജെയ്‍നാണ് ചിത്രം നിര്‍മിക്കുന്നത്. ജംഗ്ലീ പിക്ചേഴ്‍സിന്റെ ബാനറിലാണ് ബധായി ദൊയുടെ നിര്‍മാണം. അമിത് ത്രിവേദിയടക്കമുള്ളവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക.

ഫെബ്രുവരി 11നാണ് ചിത്രം റിലീസ് ചെയ്യുക. ഒരു പൊലീസ് കഥാപാത്രമായിട്ടാണ് രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. കായിക അധ്യാപികയായി ചിത്രത്തില്‍ ഭൂമി പെഡ്‍നെകറും അഭിനയിക്കുന്നു. ശശി ഭൂഷണ്‍, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios