'മനസിലായോ സാറേ' ജയിലര്‍ ഗ്യാംങ് വീണ്ടും ഇറങ്ങുമോ?: പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

അതേ സമയം ജയിലര്‍ വിജയാഘോഷത്തില്‍ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന്‍ നെല്‍സണ്‍ നല്‍കിയിരുന്നു. 

Rajinikanth Thalaivar 172 going to be Jailer 2 directed by Nelson Dilipkumar vvk

ചെന്നൈ: രജനിയുഗം അവസാനിച്ചു എന്ന് പറഞ്ഞവരെക്കൊണ്ട് തിരുത്തി പറയിപ്പിച്ച് 2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍.  സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അതേ സമയം ജയിലര്‍ വിജയാഘോഷത്തില്‍ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന്‍ നെല്‍സണ്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തിന് ശേഷം നെല്‍സണ്‍ ചിത്രത്തിനാണ് രജനി കൈകൊടുക്കുക എന്നാണ് വിവരം. അത് ജയിലര്‍ 2 ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ തമിഴ് സിനിമ ലോകത്ത് സജീവമാണ്. 

അതേ സമയം ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ഇതില്‍ ഒരു പൊലീസ് ഓഫീസറായാണ് രജനി എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്‍റെ ഒരു പ്രത്യേക പോസ്റ്റര്‍ പൊങ്കലിന് ഇറക്കിയിരുന്നു.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ അടക്കം വലിയ താര  നിര തന്നെ വേട്ടയ്യനില്‍ അണിനിരക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍. അതേ സമയം രജനികാന്ത് ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളില്‍ എത്തുന്ന ലാല്‍ സലാം ജനുവരി അവസാനം എത്തുന്നുണ്ട്. രജനികാന്തിന്‍റെ മകള്‍ സൌന്ദര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

വേട്ടയ്യന് ശേഷം ഏപ്രില്‍ മുതല്‍ ലോകേഷ് കനകരാജിന്‍റെ തലൈവര്‍ 171 ല്‍ ആയിരിക്കും രജനി അഭിനയിക്കുക. 2025 ല്‍  ലോകേഷ് രജനി ചിത്രം ഇറങ്ങും എന്നാണ് കരുതുന്നത്. സണ്‍ പിക്ചേര്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ഇതിന് ശേഷമായിരിക്കും നെല്‍സണുമായി രജനിയുടെ പുതിയ ചിത്രം എന്നാണ് സൂചന. 

'കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും... പ്രണയം' കിടിലന്‍ ലുക്കില്‍ മഞ്ജു പത്രോസ്

വീട്ടുകാരുടെ സമ്മതം ഇല്ലാതെ വൈല്‍ഡ് കാര്‍ഡില്‍ വന്ന് ബിഗ്ബോസ് കിരീടം: അർച്ചനയ്ക്ക് കിട്ടിയ സമ്മാനങ്ങള്‍.!
 

Latest Videos
Follow Us:
Download App:
  • android
  • ios