കൂലി എന്തായി?: ഒടുവില്‍ രജനികാന്ത് തന്നെ ലോകേഷ് ചിത്രത്തിന്‍റെ അവസ്ഥ പറഞ്ഞു!

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയുടെ 70% ഷൂട്ടിംഗ് പൂർത്തിയായി. ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ. മെയ് മാസത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Rajinikanth Shares Major Update On Coolie Directed by Lokesh Kanakaraj

ചെന്നൈ: രജനികാന്ത് നായകനായി എത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഈ വര്‍ഷം ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. ഈ ചിത്രം 38 വർഷങ്ങൾക്ക് ശേഷം രജനികാന്തും സത്യരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. 1986ൽ പുറത്തിറങ്ങിയ മിസ്റ്റർ ഭരത് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വലിയൊരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് രജനികാന്ത്.  ചൊവ്വാഴ്ച രാവിലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷെഡ്യൂൾ പൂർത്തിയാക്കുന്നതിനായി ബാങ്കോക്കിലേക്കുള്ള യാത്രാമധ്യേ ചെന്നൈ വിമാനത്താവളത്തിൽ  മാധ്യമങ്ങളെ കണ്ടപ്പോഴാണ് രജനിയുടെ പ്രതികരണം. 

കൂലിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ രജനിയെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് പതിവില്‍ വിപരീതമായി രജനികാന്ത് ചിത്രത്തെക്കുറിച്ച് സംസാരിച്ചു. കൂലിയുടെ അപ്‌ഡേറ്റ് എന്താണെന്ന്  ചോദിച്ചപ്പോൾ "70% ഷൂട്ടിംഗ് പൂർത്തിയായി. ജനുവരി 13 മുതൽ ജനുവരി 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്" എന്നാണ് രജനി പറഞ്ഞത്. 

സ്വര്‍ണ്ണക്കള്ളക്കടത്തിന്‍റെ പാശ്ചത്തലത്തില്‍ കഥ പറയുന്ന കൂലി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റെബി മോണിക്ക ജോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

സണ്‍ പിക്ചേര്‍സ്  നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അനിരുദ്ധാണ്. മെയ് മാസത്തിലായിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് വിവരം. വേട്ടയ്യനാണ് കഴിഞ്ഞ വര്‍ഷം രജനികാന്തിന്‍റെതായി പുറത്തിറങ്ങിയ ചിത്രം. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നില്ല. വിജയ് നായകനായ ലിയോ ആയിരുന്നു ലോകേഷിന്‍റെ അവസാന ചിത്രം. എന്നാല്‍ കൂലി തന്‍റെ സിനിമാറ്റിക് യൂണിവേഴ്സില്‍ വരുന്ന ചിത്രം അല്ലെന്ന് നേരത്തെ ലോകേഷ് പറഞ്ഞിട്ടുണ്ട്. 

കൂലിക്കായി കുറച്ചത് 70 കിലോ, സിനിമാ ലോകത്തെ ഞെട്ടിച്ച് ആ നടൻ

'ആ രജനികാന്ത് ചിത്രത്തില്‍ അഭിനയിച്ചതില്‍ നിരാശ തോന്നി'; കാരണം പറഞ്ഞ് ഖുഷ്‍ബു

Latest Videos
Follow Us:
Download App:
  • android
  • ios