'അമിതാഭിനെ നോക്കി ബോളിവുഡ് അന്ന് പരിഹസിച്ച് ചിരിച്ചു': രജനികാന്ത് പറഞ്ഞത് !
മൂന്ന് പതിറ്റാണ്ടിനു ശേഷം അമിതാഭ് ബച്ചനൊപ്പം 'വേട്ടൈയന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍, ബച്ചന്‍ തന്‍റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ മറികടന്നു എന്ന് രജനികാന്ത് പങ്കുവെച്ചു.
ചെന്നൈ: മൂന്ന് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്ന 'വേട്ടൈയന്‍' റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന 'വേട്ടൈയന്‍' ഗ്രാൻഡ് ഓഡിയോ ലോഞ്ചിൽ രജനികാന്ത് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ച അമിതാഭിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഇന്ത്യാ ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് രജനികാന്ത് അമിതാഭ് ബച്ചന്‍ തന്നെ ഉലച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാലം എങ്ങനെ നേരിട്ടുവെന്നും. തിരിച്ചടികളെ മറികടന്ന് എങ്ങനെ ബോളിവുഡില്‍ വീണ്ടും സ്ഥാനം ഉറപ്പിച്ചെന്നും വ്യക്തമാക്കുന്നു.
“അമിത് ജി സിനിമകൾ നിർമ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് അത് വലിയ നഷ്ടങ്ങള്‍ നല്‍കി. വീട്ടിലെ കാവൽക്കാരന് കൂലി കൊടുക്കാൻ പോലും അന്ന് അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ജുഹുവിലെ വീട് പൊതു ലേലത്തിന് പോലും വയ്ക്കുന്ന അവസ്ഥയുണ്ടായി. ബോളിവുഡ് മുഴുവൻ അദ്ദേഹത്തെ നോക്കി പരിഹസിച്ചു. ലോകം അദ്ദേഹത്തിന്‍റെ പതനത്തിനായി കാത്തിരിക്കും.
എന്നാല്‍ മൂന്ന് വർഷം കൊണ്ട് അദ്ദേഹം പരസ്യങ്ങള്‍ ചെയ്തു, കെബിസി അവതാരകനായി. അതേ തെരുവില്‍ ജുഹുവിലെ വസതിക്കൊപ്പം മൂന്ന് വീടുകൾ കൂടി വാങ്ങി. അദ്ദേഹം അത്തരമൊരു പ്രചോദനമാണ്. അദ്ദേഹത്തിന് 82 വയസ്സുണ്ട്, ഇപ്പോഴും ദിവസവും 10 മണിക്കൂർ ജോലി ചെയ്യുന്നു" രജനികാന്ത് പറഞ്ഞു. .
പിന്നീട് രജനികാന്ത് തുടര്‍ന്നു “അമിതാഭ് ജിയുടെ പിതാവ് ഒരു വലിയ കവിയാണ്. അദ്ദേഹത്തിന്‍റെ സ്വാദീനത്തില്‍ അദ്ദേഹത്തിന് എന്തുമാകാന്‍ കഴിയുമായിരുന്നു. എന്നാൽ കുടുംബ സ്വാധീനമില്ലാതെ, അദ്ദേഹം ഒറ്റയ്ക്കാണ് ഈ അഭിനയ കരിയറിലേക്ക് വന്നത്".
സത്യദേവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ 'വേട്ടൈയന്‍' സിനിമയില്‍ അവതരിപ്പിക്കുന്നത്. രജനികാന്തിൻ്റെ കഥാപാത്രത്തിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, റിതിക സിംഗ് രൂപ എന്ന പോലീസ് വേഷത്തിലും, ദുഷാര വിജയൻ ശരണ്യ എന്ന അധ്യാപികയായും, മഞ്ജു വാര്യർ താരയായും, റാണ ദഗ്ഗുബട്ടി നടരാജായും, ഫഹദ് ഫാസിൽ പാട്രിക് ആയിട്ടും അഭിനയിക്കുന്നു.
ദസറയോടനുബന്ധിച്ച് ഒക്ടോബർ 10ന് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തിയേറ്ററുകളിൽ റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അനിരുദ്ധാണ്.
'ജയ് ഹനുമാൻ' റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി മോദി - വീഡിയോ വൈറല്‍
ചിരഞ്ജീവിയെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നല്‍കി ആദരിച്ചു