'ഇങ്ക നാൻ താ കിംഗ്'; 'ഹുക്കും' പ്രിവ്യൂവിൽ 'ജയിലറു'ടെ വിളയാട്ടം
ചിത്രം പക്കാ ആക്ഷൻ, മാസ് എന്റർടെയ്നർ ആയിരിക്കുമെന്ന് സൂചന നൽകുന്നതാണ് പ്രിവ്യു നൽകുന്നത്.
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറുടെ പ്രിവ്യു റിലീസ് ചെയ്തു. ചിത്രത്തിലെ 'ഹുക്കും' എന്ന സെക്കൻഡ് സിങ്ങിളിന്റെ പ്രിവ്യു ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഗാനം ജുലൈ 17ന് റിലീസ് ചെയ്യും. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം പക്കാ ആക്ഷൻ, മാസ് എന്റർടെയ്നർ ആയിരിക്കുമെന്ന് സൂചന നൽകുന്നതാണ് പ്രിവ്യു നൽകുന്നത്.
നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ജയിലറുടെ വേഷത്തില്‍ ആണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.
'പഴയൊരു കേസിൻ്റെ ജാമ്യം എടുത്തിറങ്ങിയപ്പോൾ നല്ല വിശപ്പ്, മനസിൽ ഉമ്മയുടെ മുഖം, പിന്നെ..'; അഖിൽ മാരാർ
അതേസമയം, ജയിലറിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ഷങ്കറിന്റെ ‘2.0’യ്ക്ക് ശേഷം ഒരു രജനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ജയിലറിന് വേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിജയിയുടെ ലിയോയുടെ കേരള വിതരണാവകാശവും ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു. ജയിലര്‍ ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..